44 ഹെക്ടർ വിസ്തൃതി, ആയിരത്തിൽ താഴെ ജനസംഖ്യ; ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രം!

വലുപ്പത്തിൽ ചെറുതാണെങ്കിലും ചരിത്രവും കലയും അത്ഭുതങ്ങളും നിറഞ്ഞ ഒരിടം. അതാണ് വത്തിക്കാൻസിറ്റി.. ശരിക്കും ലോകാത്ഭുതങ്ങളിൽ ഒന്നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കും നവോത്ഥാന കലയ്ക്കും പേരുകേട്ട യൂറോപ്പിലെ രാജ്യമായ വത്തിക്കാൻ സിറ്റി. വിസ്തീർണ്ണം കൊണ്ടും ജനസംഖ്യ കൊണ്ടും ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാഷ്ട്രമായി അറിയപ്പെടുന്ന ഒരു രാജ്യമാണ് വത്തിക്കാൻ സിറ്റി. വെറും 0.44 ചതുരശ്ര കിലോമീറ്റർ (ഏകദേശം 44 ഹെക്ടർ) വിസ്തൃതിയുള്ളതും 882 പേർ മാത്രം വസിക്കുന്നതുമായ വത്തിക്കാൻ സിറ്റി പൂർണ്ണമായും റോമിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കത്തോലിക്കാ സഭയുടെ ആത്മീയ ഹൃദയമായി ഇത് പ്രവർത്തിക്കുന്നു.

ജനനം കൊണ്ട് ഒരാൾക്ക് പൗരനാകാൻ കഴിയാത്ത ലോകത്തിലെ ഏക രാജ്യം കൂടിയാണിത്. ജോലിയെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ പൗരത്വം ലഭിക്കുക. പുരോഹിതന്മാർ, കർദ്ദിനാൾമാർ, അല്ലെങ്കിൽ സ്വിസ് ഗാർഡുകൾ എന്നിവർ പൗരത്വത്തിനുള്ള യോഗ്യത നേടുന്നു. ഇവിടെയുള്ള താമസക്കാർ പ്രധാനമായും ഇറ്റലി, സ്പെയിൻ, ഫിലിപ്പീൻസ്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഒരു പൗരന്റെ ജോലി അവസാനിക്കുമ്പോൾ അവരുടെ പൗരത്വം റദ്ദാക്കപ്പെടും. ഇത് ജനസംഖ്യയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നു. നിലവിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം ഇറ്റാലിയൻ, ലാറ്റിൻ, ഫ്രഞ്ച്, മറ്റ് വിവിധ ഭാഷകൾ എന്നിവയാണ് ഭാഷകൾ. നഗരത്തിൽ തന്നെ ജോലി ചെയ്യുന്നവരും ചില സന്ദർഭങ്ങളിൽ അവരുടെ കുടുംബാംഗങ്ങളുമാണ് താമസക്കാർ. വത്തിക്കാൻ സിറ്റിയിലെ പൗരനാകാൻ മാർപ്പാപ്പയുടെ അംഗീകാരം ആവശ്യമാണ്.

882 പേരിൽ 453 പേർ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന പൗരന്മാരാണ്. ബാക്കിയുള്ളവർ വിദേശത്താണ് താമസിക്കുന്നത്. ജനസംഖ്യ കുറവാണെങ്കിലു, എല്ലാ വർഷവും 5 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ സന്ദർശനം നടത്താനായി എത്താറുള്ളത്. മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസ് ആയ ദി ലാസ്റ്റ് ജഡ്ജ്മെന്റ് ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ പള്ളിയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വത്തിക്കാനിലാണ് സ്ഥിതി ചെയ്യുന്നത്. 70,000-ത്തിലധികം അമൂല്യമായ കലാസൃഷ്ടികളാണ് വത്തിക്കാൻ മ്യൂസിയങ്ങളിൽ ഉള്ളത്. മറ്റൊരു പ്രത്യേകത ഇവിടെ ജയിലുകൾ ഇല്ല എന്നതാണ്. കുറ്റവാളികളെ ഇറ്റലിയിലേക്ക് നാടുകടത്തുകയാണ് ചെയ്യുക. പക്ഷേ ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന പ്രതിശീർഷ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇത്.

വത്തിക്കാൻ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വീഞ്ഞാണ് പ്രശസ്തമായ ‘ചാറ്റോ ഡി കാസ്റ്റെല്ലോ’. പ്രധാനമായും അതിഥികൾക്ക് വിളമ്പുന്ന വീഞ്ഞാണിത്. ഉന്നത പരിശീലനം ലഭിച്ച 110 സൈനികർ ഉൾപ്പെടുന്ന സ്വിസ് ഗാർഡാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്. മാർപ്പാപ്പയെയും അപ്പോസ്തോലിക പാലസിനെയും ഹോളി സീയുടെയും സംരക്ഷണചുമതലയുള്ള ഒരു ചെറിയ സായുധ സേനയാണ് പൊന്തിഫിക്കൽ സ്വിസ് ഗാർഡ് അഥവാ സ്വിസ് ഗാർഡ്. 1506 മുതൽ സ്വിസ് ഗാർഡ് മാർപ്പാപ്പയുടെ സംരക്ഷണം കൈകാര്യം ചെയ്തു പോരുന്നുണ്. മൈക്കലാഞ്ചലോ രൂപകൽപ്പന ചെയ്ത വർണ്ണാഭമായ യൂണിഫോമാണ് ഇവർ ധരിക്കുന്നത്. വത്തിക്കാന് സ്വന്തമായി റേഡിയോ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, കറൻസി (വത്തിക്കാൻ യൂറോ), ഒരു ഫുട്ബോൾ ടീം എന്നിവയുമുണ്ട്.

വത്തിക്കാൻ സിറ്റിയിൽ വിമാനത്താവളമോ റെയിൽവേ സ്റ്റേഷനോ ഒന്നുമില്ല. കാൽനടയായോ ഇലക്ട്രിക് കാറുകൾ ഉപയോഗിച്ചോ ആണ് യാത്രകൾ. ചെറിയ ജനസംഖ്യ ആണെങ്കിലും വത്തിക്കാനിൽ വർഷം തോറും വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. വത്തിക്കാൻ ഒരു രാജ്യമാണോ എന്നാണ് പലരുടെയും സംശയം. മറ്റൊരു രാജ്യത്തിനുള്ളിൽ പൂർണ്ണമായും ഒതുങ്ങിനിൽക്കുന്ന മറ്റ് ചെറിയ രാജ്യങ്ങൾ ഉണ്ടെങ്കിലും എല്ലാ വശങ്ങളിലും ഇറ്റലിയാൽ ചുറ്റപ്പെട്ടിരിക്കുന്ന വത്തിക്കാൻ ആരെയും ആകർഷിക്കുന്ന ഒരു രാജ്യമാണ്. ഒരു പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന വത്തിക്കാൻ കത്തോലിക്കാ മതത്തിന്റെ ആസ്ഥാനമാണ്. വത്തിക്കാനിലാണ് പോപ്പ് താമസിക്കുന്നത്. കത്തോലിക്കാ മതവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും വത്തിക്കാനിലാണ് നടക്കുന്നത്. കൂടാതെ, കത്തോലിക്കാ മതത്തിന്റെ നിരവധി അനുയായികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും വത്തിക്കാനിലേക്ക് തീർത്ഥാടനം നടത്താറുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ