FACT CHECK: കടിച്ചാല്‍ അഞ്ചുമിനിട്ടിനുള്ളില്‍ മരണം; പുഴു 'ഭീകരന്‍' പ്രചാരണം സത്യമോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഒരു പുഴുവിന്റെ ചിത്രവും സ്ത്രീയുടെ ശബ്ദവുമായി ഒരു പ്രചരണം നടക്കുന്നുണ്ട്. പുഴുവിന്റെ ചിത്രത്തിനൊപ്പം തന്നെ മരിച്ച് കിടക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും ഇവിടെ കാണാം. ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ശബ്ദ സന്ദേശം ഇങ്ങനെ ‘ പുതിയതായി ഇറങ്ങിയ പുഴുവാണ്. കര്‍ണാടകയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും എല്ലാം ഇത് വ്യാപകമായിട്ടുണ്ട്. കടിച്ചാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ കണ്ടാലുടനെ ചുട്ടുകൊല്ലണമെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ സന്ദേശത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത് ലിമാകോഡിഡേ കുടുംബത്തില്‍ പെട്ട പുഴുവിന്റെ ചിത്രവാണിത്. ഒരുതരം നിശാശലഭത്തിന്റെ പുഴു. ഇതിന്റെ ശരീരത്തില്‍ നിറയെ ചെറിയ കൂര്‍ത്ത രോമമുണ്ട്. ഇത് ശരീരത്തില്‍ കൊണ്ടാല്‍ ചെറുതായി തുളച്ച് കയറും. രോമങ്ങളുടെ ചുവടറ്റത്ത് വിഷഗ്രന്ഥി ഉള്ളത് കൊണ്ട് തന്നെ മുള്ളു കൊള്ളും പോലെ അസ്വസ്ഥതയോ അല്ലെങ്കില്‍ വളരെ ചെറിയൊരു വേദനയോ ഉണ്ടാകാം. എന്നാല്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.

ചിത്രത്തില്‍ കാണുന്ന പുഴുവുമായി ഇതിന് ബന്ധമില്ല. പല പ്രാണികളും സാധാരണക്കാര്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരക്കാര്‍ ഇത് മുതലെടുക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ