പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് പുതിയ അക്കാദമിക് കലണ്ടര്‍

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് മുണ്‍ഗന നല്‍കി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ബദല്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി മാനവശേഷി മന്ത്രാലയം. വിവിധ സാങ്കേതിക ഉപകരണങ്ങള്‍/സോഷ്യല്‍ മീഡിയഉപയോഗിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായാണ് ഈ കലണ്ടര്‍ പുറത്തിറക്കിയതെന്ന് എച്ച്ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാല്‍ ട്വീറ്റ് ചെയ്തു.

കലാപഠനം, ശാരീരിക വ്യായാമങ്ങള്‍, യോഗ മുതലായ പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠന പ്രവര്‍ത്തനങ്ങളും കലണ്ടറിലുണ്ടെന്നു പ്രകാശനം ചെയ്തു കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും വാട്‌സാപ്പ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയവ ഉപയോഗിക്കാത്തവര്‍ക്കും ക്ലാസുകളെക്കുറിച്ച് എസ്എംഎസ്, വോയ്സ് കാള്‍ എന്നിവ വഴി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം.

ഇക്കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ അധ്യാപകരെ സഹായിക്കുംവിധമാണ് കലണ്ടറെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായി റേഡിയോ പ്രോഗ്രാമുകള്‍, ദൃശ്യപരിപാടികള്‍ എന്നിവയിലേക്കുള്ള ലിങ്കും ഉള്‍പ്പെടുത്തും.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ