തിയേറ്റര്‍ അനുഭവം വീട്ടില്‍ തന്നെ; മി ടിവി സ്റ്റിക് അവതരിപ്പിച്ച് ഷവമി

  • ബില്‍റ്റ്ഇന്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവയോട് കൂടിയ ആന്‍ഡ്രോയിഡ് ടിവി

ഇന്ത്യയിലെ നമ്പര്‍ 1 സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ ഷവമി, മി ടിവി സ്റ്റിക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നോണ്‍ സ്മാര്‍ട്ട് ടിവിയെ സ്മാര്‍ട്ട് ടിവിയാക്കി മാറ്റുന്ന സ്മാര്‍ട്ട്, കോംപാക്റ്റ്, പോര്‍ട്ടബിള്‍ ഗാഡ്ജറ്റാണിത്. ആന്‍ഡ്രോയിഡ് ടിവി 9.0-യില്‍ പ്രവര്‍ത്തിക്കുന്ന മി ടിവി സ്റ്റിക്ക് 5000+ ആപ്പുകളിലേക്കും ഗെയ്മുകളിലേക്കും ഗൂഗിള്‍ പ്ലേയിലൂടെ ആക്‌സസ് നല്‍കുന്നു.

സ്ലിം, സ്ലീക്ക് ഡിസൈനുള്ള മി ടിവി സ്റ്റിക്കിന് കോംപാക്റ്റും ഭാരമില്ലാത്തതുമായ (28.5 ഗ്രാം, 92.4 x 30.4mm) ഡിസൈനാണുള്ളത്. 30 സെക്കന്‍ഡിനുള്ളില്‍ മി സ്റ്റിക്ക് ഏത് ടിവിയിലേക്കും കണക്റ്റ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ആയിരക്കണക്കിന് മണിക്കൂറുകള്‍ ഉള്ള ഉള്ളടക്കങ്ങള്‍ ഫുള്‍ എച്ച്ഡി റെസല്യൂഷനില്‍ കാണാനാകും.

ഈ ഉപകരണം ഡോല്‍ബി, ഡിറ്റിഎസ് ഓഡിയോ കംപ്രഷന്‍ ടെക്‌നോളജികളെ പിന്തുണയ്ക്കുന്നു എന്നതിനാല്‍ സിനിമാസമാന അനുഭവം നല്‍കാന്‍ ഇതിനാകുന്നു. ഇത് കൂടാതെ, മി ടിവി സ്റ്റിക്കില്‍ ക്വാഡ് കോര്‍ കോര്‍ട്ടെക്‌സ് എ-53 പ്രോസസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 1 ജിബി റാമും 8 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഇത് സ്മൂത്തും തടസ്സമില്ലാത്തതുമായ അനുഭവം ഉറപ്പാക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ