കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്‌പേസ്: അഡെസോയുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ വര്‍ക് സ്‌പേസും അനുബന്ധ സൗകര്യങ്ങളും ലഭിക്കാന്‍ കരാര്‍ വഴിയൊരുക്കും.

കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ 2024 നോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. കേരളത്തിന്റെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഐഎന്‍ പ്രമോദ് പറഞ്ഞു. ജര്‍മ്മനിയില്‍ മികച്ച വര്‍ക് സ്‌പേസ് ലഭിക്കുന്നതിലൂടെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പരസ്പര സഹകരണം ഉറപ്പാക്കാന്‍ കെഎസ്‌യുഎമ്മും അഡെസോയും മുന്‍പ് ധാരണാപത്രം ഒപ്പിട്ടിരുന്നു. കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയില്‍ വ്യവസായ ശൃംഖല വര്‍ധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിനും അഡെസോ സൗകര്യമൊരുക്കിയിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വര്‍ക് സ്‌പേസ് ലഭ്യമാക്കുന്നതെന്നതും ശ്രദ്ധേയം.

വര്‍ക് സ്‌പേസ് നല്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായം, മീറ്റിംഗ് റൂമുകളുടെ ലഭ്യത, അതിവേഗ ഇന്റര്‍നെറ്റ് മുതലായ സേവനങ്ങളും അഡെസോ ലഭ്യമാക്കും. തുടക്കത്തില്‍ തുറസ്സായ സ്ഥലത്ത് 6 സീറ്റുകളും മുറിക്കുള്ളില്‍ 4 സീറ്റുകളുമാണ് ലഭ്യമാകുക. ധാരണാപത്രം അനുസരിച്ച് കുറഞ്ഞത് ആറുമാസത്തേക്ക് ഇത്തരം വര്‍ക് സ്‌പേസുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗിക്കാനാകും. ആദ്യ മൂന്ന് മാസത്തേക്ക് വര്‍ക് സ്‌പേസിന്റെ വാടക നിരക്കുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാധകമല്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ