റിട്ടയര്‍മെന്റിനു ശേഷം നികുതി കുറയ്ക്കാന്‍ രണ്ട് വഴികള്‍

വയസുകാലത്ത് സ്വന്തം കാര്യങ്ങള്‍ക്ക് ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന കണക്കുകൂട്ടലിലാണ് റിട്ടയര്‍മെന്റ് ജീവിതത്തിനായി പണം സ്വരൂപിച്ചുവെയ്ക്കുന്നത്. എന്നാല്‍ അതില്‍ വലിയ തുക വിവിധതരം നികുതികളായി നല്‍കേണ്ടിവരുമെന്നത് കഷ്ടമാണ്. നികുതി കൊടുക്കണമെന്നത് ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ്. എന്നാല്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തില്‍ നികുതി സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാന്‍ കഴിയും. റിട്ടയര്‍മെന്റ് കാലത്തെ വരുമാനത്തിന്മേലുള്ള നികുതി ഭാരം കുറയ്ക്കാന്‍ പ്രധാനപ്പെട്ട രണ്ട് വഴികളുണ്ട്.

1. നികുതി നല്‍കേണ്ടുന്ന വരുമാനം കാര്യക്ഷമമായി കൈകാര്യം ചെയ്യുക:

നിങ്ങളുടെ സമ്പാദ്യം നികുതിയിനത്തില്‍ ചോര്‍ന്ന് പോകുന്നത് ഒഴിവാക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ നികുതി-കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യണം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് നികുതി ലാ ഭിക്കാനും റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സേവിങ്സില്‍ വലിയൊരു ഭാഗം നിലനിര്‍ത്താനും സഹായിക്കും.

നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതിയുടെ അടിസ്ഥാന പരിധി മൂന്നുലക്ഷമാണ്. എന്നിരിക്കിലും ആദായ നികുതി വകുപ്പിലെ 87 എ പ്രകാരമുള്ള ഇളവുള്ളതിനാല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള നികുതി വരുമാനത്തിന് നികുതി ബാധ്യതയില്ല.

അഞ്ച് ലക്ഷത്തിന് മുകളില്‍ വരുന്ന നികുതി നല്‍കേണ്ട വരുമാനത്തില്‍ നിന്നും നികുതി ലാഭിക്കാവുന്ന നിക്ഷേപങ്ങള്‍ നടത്താം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവുള്ള നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാം. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപം, മുതിര്‍ന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയ നികുതി ഇളവുകള്‍ അനുവദനീയമായ നിക്ഷേപങ്ങളാണ്. ഈ സെക്ഷന്‍ പ്രകാരം 1.5ലക്ഷം രൂപ വരെയുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല.

2. നികുതി ബാധ്യതയില്ലാത്ത വരുമാനം വര്‍ധിപ്പിക്കുക:

നികുതി ഇളവുകള്‍ അവകാശപ്പെടാവുന്ന തരത്തിലുള്ള നിക്ഷേപങ്ങളില്‍ തുക നിക്ഷേപിച്ചുകൊണ്ട് വരുമാനം വര്‍ധിപ്പിക്കാം. ഇ.ഇ.ഇ (Exempt Exempt Exempt ) നികുതി നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നികുതി ലാഭിക്കാവുന്ന റിട്ടയര്‍മെന്റ് പ്ലാനുകളില്‍ നിക്ഷേപിക്കാം. ഇത്തരം നിക്ഷേപങ്ങള്‍ക്ക് മൂന്ന് തരത്തിലുള്ള നികുതി ഇളവുകള്‍ക്ക് യോഗ്യതയുണ്ട്.

എ) ഇതിലേക്ക് നിക്ഷേപിക്കുന്ന തുക നികുതി നല്‍കേണ്ട വരുമാനത്തില്‍ നിന്ന് കിഴിവിന് അര്‍ഹമാണ്.

ബി) കോമ്പൗണ്ടിങ് അതായത് മുതലും പലിശയും പലിശയുടെ പലിശയും ഒരുമിച്ച് നല്‍കുന്ന ഘട്ടത്തില്‍ നിക്ഷേപത്തില്‍ നിന്നും നേടിയ പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും.

സി) നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന മൂല്യം പിന്‍വലിക്കുമ്പോഴും നികുതി ഇളവ് ലഭിക്കും.

ദീര്‍ഘകാല നിക്ഷേപങ്ങളായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, ഇ.പി.എഫ്, പി.പി.എഫ്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം തുടങ്ങിയവകള്‍ക്കാണ് ഇ.ഇ.ഇ ആനുകൂല്യങ്ങള്‍ പ്രധാനമായും ലഭിക്കും.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ