യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വാഹനം കരിമ്പട്ടികയില്‍പ്പെടും

സംസ്ഥാനത്ത് അനധികൃത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍. അംഗീകാരം നേടാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. മാര്‍ച്ച് 31നു മുന്‍പ് യൂസ്ഡ് കാര്‍ ഷോറൂമുകള്‍ അംഗീകാരം നേടണം. അല്ലാത്തപക്ഷം അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്.

ഇതേ തുടര്‍ന്ന് ഗതാഗത വകുപ്പ് അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ നിന്നും വാഹനങ്ങള്‍ വാങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. യൂസ്ഡ് അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനയുടെ ജിഎസ്ടി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു.

യൂസ്ഡ് കാര്‍ വില്‍ക്കുന്നതിനുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി.യൂസ്ഡ് കാര്‍ വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരെയാണ് ജിഎസ്ടി വര്‍ദ്ധന ബാധിക്കുക. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ യൂസ്ഡ് കാര്‍ ഷോറൂമുകളുടെ അംഗീകാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 21ന് രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി ഭേദഗതികള്‍ ചര്‍ച്ച ചെയ്തത്.
1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങള്‍ വില്‍ക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി