ഇന്ത്യയിലുള്ള എല്ലാവരെയും കോഫി കുടിപ്പിക്കാന്‍ ടാറ്റ സ്റ്റാര്‍ബക്സ്; കഴിഞ്ഞ വര്‍ഷം പോക്കറ്റുകളില്‍ നിന്നും ചോര്‍ത്തിയത് 1,087 കോടി; ചെറുപട്ടണങ്ങളിലും സ്‌റ്റോറുകള്‍ തുറക്കുന്നു

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കോഫി ഷോപ്പ് ശൃംഖലയായ ‘ടാറ്റ സ്റ്റാര്‍ബക്സ്’ തങ്ങളുടെ ഔട്ട്‌ലറ്റ് സ്‌റ്റോറുകളുടെ എണ്ണം വിപിലീകരിക്കുന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് കോഫി വ്യവസായത്തില്‍ മികച്ച ഭാവിയാണു കാണുന്നതെന്നും, ടാറ്റ സ്റ്റാര്‍ബക്ക്‌സ് എന്ന സംയുക്ത സംരംഭത്തിനു കീഴില്‍ കഫേകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും എംഡിയും സിഇഒയുമായ സുനില്‍ ഡിസൂസ വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് പുറത്ത് ചെറിയ പട്ടണങ്ങളിലേക്കും സ്റ്റാര്‍ബക്‌സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇന്ത്യ വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായതിനാലാണ് സ്റ്റാര്‍ബക്സ് സാന്നിധ്യം വിപുലീകരിക്കാനൊരുങ്ങുന്നത്.

ആഗോള കോഫീ ശൃംഖലയായ സ്റ്റാര്‍ബക്സും ടാറ്റ ഗ്രൂപ്പും ചേര്‍ന്ന് 2012ലാണ് ടാറ്റ സ്റ്റാര്‍ബക്സ് ആരംഭിച്ചത്. ടാറ്റ സ്റ്റാര്‍ബക്സിന് ഇപ്പോള്‍ 70 നഗരങ്ങളിലായി 457 കഫേകള്‍ ഉണ്ട്. കമ്പനി 1,000 സ്റ്റോറുകളിലേക്ക് എത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം 2028ഓടെ ഇരട്ടിയാക്കും. ഇതോടെ ടാറ്റ സ്റ്റാര്‍ബക്സിലെ മൊത്തം ജീവനക്കാരുടെ എണ്ണം 8,600 ആകുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വില്‍പ്പന 71 ശതമാനം വര്‍ധിച്ച് 1,087 കോടി രൂപയായി.

2024 സാന്പത്തികവര്‍ഷത്തില്‍ ടാറ്റ സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 12 ശതമാനം ഉയര്‍ന്ന് 1,218.06 കോടി ആയി. കമ്പനിയുടെ പരസ്യപ്രചാരണത്തിനുവേണ്ടിയുള്ള ചെലവുകള്‍ 26.8 ശതമാനം വര്‍ധിച്ച് 43.20 കോടി രൂപയിലെത്തി. റോയല്‍റ്റി 86.15 കോടിയാണ്. രണ്ടാംനിര, മൂന്നാംനിര നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അടുത്തഘട്ടത്തിലെ വിപുലീകരണം എന്നും സുനില്‍ ഡിസൂസ പറഞ്ഞു.

മെട്രോ നഗരങ്ങളിലേതിനു സമാനമായ ചിന്താഗതിയുള്ള യുവജനതയാണ് ഇപ്പോള്‍ അവിടങ്ങളിലുമുള്ളതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, 25 മുതല്‍ 29 ശതമാനത്തോളം വളര്‍ച്ചയാണ് കോഫി ബിസിനസില്‍ ഇന്ത്യ കൈവരിച്ചത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്