78,833 ടി.ഇ.യു ചരക്ക് നീക്കം: വിഴിഞ്ഞം രാജ്യത്തെ 15 തുറമുഖങ്ങളില്‍ ഒന്നാമത്; നേട്ടം വിസ്മയിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

ചരക്ക് നീക്കത്തില്‍ ഇന്ത്യയിലെ തെക്ക്-കിഴക്കന്‍ മേഖലകളിലെ തുറമുഖങ്ങളില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാമതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയിലെ 15 തുറമുഖങ്ങളില്‍ വിഴിഞ്ഞം ഫെബ്രുവരി മാസത്തില്‍ ഒന്നാമത് എത്തിയതായി അദേഹം പറഞ്ഞു. കഴിഞ്ഞ മാസം 40 കപ്പലുകളില്‍ നിന്നായി 78,833 ടി.ഇ.യു. ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കുകിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ തുടങ്ങി എട്ടുമാസവും കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നുമാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്’, മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെബ്രുവരി മാസത്തില്‍ 40 കപ്പലുകളില്‍ നിന്നായി 78,833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തില്‍ തുറമുഖത്തിന്റെ വളര്‍ച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ