കടംകൊണ്ട് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണോ? ഹോം ലോണ്‍ തിരിച്ചടക്കാനുണ്ടോ? ഊരിപ്പോരാന്‍ ചില വഴികളിതാ

ഒരു വീട് കെട്ടിപ്പടുത്തുയര്‍ത്താന്‍ ഹോം ലോണ്‍ മികച്ച മാര്‍ഗമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ പല കടബാധ്യതയുമുള്ളവരാണെങ്കിലോ? ലോണ്‍ മാനേജ്മെന്റ് എന്നത് പലരെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഉയര്‍ന്ന പലിശ നിരക്കുള്ള സാഹചര്യത്തില്‍. ബഡ്ജറ്റ് കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഇപ്പോഴേ നടത്തുന്ന ചില മുന്നൊരുക്കങ്ങള്‍ ഭാവിയില്‍ ഹോം ലോണിനുള്ള നിങ്ങളുടെ യോഗ്യത വര്‍ധിപ്പിക്കാം.

പറ്റാവുമ്പോഴെല്ലാം ഇ.എം.ഐ മുന്‍കൂറായി അടക്കുക:

ഇതിന്റെ ആദ്യ പടി നിലവിലുള്ള കട ബാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയെന്നതാണ്. വര്‍ഷാവര്‍ഷം അടയ്ക്കേണ്ടതിനേക്കാള്‍ അല്പം അധികം അടയ്ക്കാന്‍ കഴിയുമോയെന്ന് കണക്കുകൂട്ടുക. പറ്റുമെങ്കില്‍ ഇങ്ങനെ അടക്കുന്നത് ഒരുപാട് പലിശ ലാഭിക്കാന്‍ സഹായിക്കും. കൂടാതെ ലോണ്‍ എളുപ്പം അടച്ചുതീര്‍ക്കാനും കഴിയും.

ഇതിനായുള്ള ഒരു വഴി മാസത്തില്‍ ഇ.എം.ഐ അടയ്ക്കുമ്പോള്‍ കുറച്ചു തുക കൂട്ടിയടക്കുകയെന്നതാണ്. ഉദാഹരണത്തിന്, 15000 രൂപയാണ് ഇ.എം.ഐ എങ്കില്‍ 30000 അടയ്ക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക.

കുറഞ്ഞ പലിശ നിരക്കില്‍ ഹോം ലോണ്‍ റീ ഫിനാന്‍സ് ചെയ്യുക

കടംകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കില്‍ കുറഞ്ഞ പലിശ നിരക്കുള്ള ഹോം ലോണ്‍ കൊണ്ട് കാര്യമുണ്ടോയെന്ന് നോക്കുക. നിലവില്‍ ഹോം ലോണ്‍ ഉളളവര്‍ക്ക് പലിശ നിരക്ക് കുറഞ്ഞ് കിട്ടുന്നത് ഏറെ സഹായിക്കും. ഇതുവഴി ലോണ്‍ വേഗത്തില്‍ തിരിച്ചടക്കാന്‍ കഴിയുകയും പലിശയിനത്തില്‍ കുറച്ചധികം ലാഭിക്കാന്‍ കഴിയുകയും ചെയ്യും. ഇതിന് രണ്ട് വഴികളുണ്ട്. ഒന്ന് നിലവില്‍ വായ്പയെടുത്തിടത്തുനിന്നുതന്നെ ലോണ്‍ റീ ഫിനാന്‍സ് ചെയ്യുക, അല്ലെങ്കില്‍ അടയ്ക്കാന്‍ ബാക്കിയുള്ള തുക കുറേക്കൂടി ആകര്‍ഷകമായ പലിശ നിരക്കുള്ള മറ്റൊരു വായ്പാ സ്ഥാപനത്തിലേക്ക് മാറ്റുക.

കുറഞ്ഞ പലിശ നിരക്കുള്ള സ്ഥാപനത്തിലേക്ക് ഹോം ലോണ്‍ മാറ്റുകയെന്നത് ഇന്ന് മുമ്പത്തെക്കാള്‍ ലളിതമായ കാര്യമാണ്. ഇന്ന് നമ്മുടെ വീട്ടിലിരുന്ന് തന്നെ ഫോണിലും കമ്പ്യൂട്ടറിലും വിവിധ ബാങ്ക് ലോണുകളെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്യാവുന്നതാണ്. കുറഞ്ഞ നിരക്കുള്ള ഹോം ലോണിനായി മിനിറ്റുകള്‍ക്കകം അപേക്ഷിക്കുകയും ചെയ്യാം. മാസം അടയ്ക്കേണ്ട തവണ സംഖ്യ കുറച്ചു കിട്ടാനും കൂടിയ പലിശ നിരക്കില്‍ നിന്നും രക്ഷനേടാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്.

അധികവരുമാനം നേടാനുള്ള വഴി നോക്കുക:

കടബാധ്യത തീര്‍ക്കാനായി നിലവിലെ വരുമാനം കൊണ്ട് പറ്റുന്നില്ലെങ്കില്‍ ഓവര്‍ടൈം ചെയ്തോ പാര്‍ട്ട് ടൈം ആയി മറ്റെന്തെങ്കിലും ജോലി നോക്കിയോ പണം കണ്ടെത്തുക. അനാവശ്യമായ ചെലവുകള്‍ വെട്ടിച്ചുരുക്കിയും സ്വത്തുവകകളില്‍ ചിലത് വിറ്റും കടംതീര്‍ക്കാം.

അധിക വരുമാനം കണ്ടെത്താനുള്ള പ്രധാന വഴിയാണ് പാര്‍ട്ട് ടൈം ജോലി. പല കമ്പനികളും പാര്‍ട്ട് ടൈം ആയി എഴുത്തുകാരെയും ഡിസൈനര്‍മാരെയും ട്രാന്‍സ്ലേറ്റര്‍മാരെയും തേടുന്നുണ്ട്. നിങ്ങള്‍ക്കു താല്‍പര്യമുള്ള മേഖലയില്‍ ജോലി ചെയ്യാം.

കടംകൊണ്ട് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്, എന്നാലും ബാങ്ക് ലോണ്‍ എങ്ങനെയൊക്കെയോ അടക്കുന്നുണ്ട് എന്നാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ കടക്കെണിയില്‍ നിന്നും ഊരാന്‍ നിങ്ങള്‍ക്കു മുമ്പില്‍ ഒട്ടേറെ വഴികളുണ്ട്. ആദ്യം, പറ്റുന്നത്ര വേഗത്തില്‍ ഹോം ലോണ്‍ അടച്ചുതീര്‍ക്കുക. ഇത് പലിശയിനത്തില്‍ കുറേപണം ലാഭിക്കാന്‍ സഹായിക്കും. കൂടാതെ വീടിന്റെ ഉടമസ്ഥതയും ലഭിക്കും.

ശേഷം, പുതിയ ഹോം ലോണിലേക്ക് പോകുന്നതിനു മുമ്പ് അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അല്പം പണം കയ്യില്‍ കരുതണം. ഇനി ലോണ്‍ റീ ഫിനാന്‍സ് ചെയ്യുന്നതാണ് ആലോചിക്കുന്നതെങ്കില്‍ കൃത്യമായി കണക്കുകൂട്ടല്‍ നടത്തി അങ്ങനെ ചെയ്യുന്നതുകൊണ്ട് കാര്യമുണ്ടെന്ന് ഉറപ്പാക്കണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ