ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പില്‍ നിക്ഷേപം എറിയാന്‍ അദാനി ഗ്രൂപ്പ്; പേടിഎമ്മുമായി ചര്‍ച്ചകള്‍; വാര്‍ത്തകള്‍ക്ക് പിന്നാലെ ഓഹരികളില്‍ കാളകള്‍ ഇറങ്ങി; നിര്‍ണായക നീക്കം

ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പില്‍ നിക്ഷേപം എറിയാന്‍ അദാനി ഗ്രൂപ്പ്. പ്രതിസന്ധിയിലായ പേടിഎമ്മില്‍ നിക്ഷേപം ഇറക്കാനാണ് അദാനി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സില്‍ ഓഹരികള്‍ വാങ്ങാന്‍ അദാനി നീക്കം തുടങ്ങിയിട്ടുണ്ട്.

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ അദാനിയുടെ അഹമ്മദാബാദിലെ ഓഫീസിലെത്തി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയിലെ ഓഹരികള്‍ വാങ്ങിയതിന് ശേഷം വെസ്റ്റ് ഏഷ്യന്‍ ഫണ്ടിന്റെ നിക്ഷേപം വണ്‍97 കമ്യൂണിക്കേഷനായി തേടാനും അദാനി നീക്കം നടത്തുമെന്ന് വാര്‍ത്തകളുണ്ട് സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മക്ക് 19 ശതമാനം ഓഹരിയാണ് പേടിഎമ്മിലുഉള്ളത്.

4200 കോടിയാണ് ഓഹരികളുടെ മൂല്യം. സ്വകാര്യ ഇക്വിറ്റി ഫണ്ടായ സെയ്ഫ് പാര്‍ട്‌ണേഴ്‌സിന് 15 ശതമാനവും ആന്റ്ഫിന്‍ നെതര്‍ലാന്‍ഡിന് 10 ശതമാനവും ഡയറക്ടര്‍മാര്‍ക്ക് എല്ലാവര്‍ക്കും കൂടി ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തവും വണ്‍ 97 കമ്യൂണിക്കേഷന്‍സിലുള്ളത്.

വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്റെ ഓഹരികള്‍ അഞ്ച് ശതമാനം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇയില്‍ 359 രൂപയില്‍ അപ്പര്‍ സര്‍ക്ക്യൂട്ട് അടിച്ചിട്ടുണ്ട്. തുറമുഖങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെയുള്ള അദാനി പേടിഎമ്മിലൂടെ ഫിന്‍ടെക് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഗൂഗിപേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഈ രംഗത്തെ പ്രമുഖ കമ്പനികള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ