ഇനി ഭക്ഷണത്തിന് മാത്രം പണം, സര്‍വീസ് ചാര്‍ജിന്റെ പേരില്‍ പണം നല്‍കേണ്ട; സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ട ഹോട്ടലുടമകളുടെ ഹര്‍ജിയ്ക്ക് ഒരു ലക്ഷം രൂപ പിഴ

ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഇനി മുതല്‍ ആഹാരത്തിന് മാത്രം പണം കൊടുത്താല്‍ മതിയാകും. ഭക്ഷണത്തിന്റെ പണത്തിന് പുറമേ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയിരുന്ന അധിക തുകയും അതിന്റെ നികുതിയും ഇനി ഉപഭോക്താവ് നല്‍കേണ്ടതില്ല. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.

സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ ഹോട്ടലുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. നേരത്തെ 2022ല്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടി ഇതുസംബന്ധിച്ച് നിബന്ധനകള്‍ പുറത്തിറക്കിയിരുന്നു.

ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കെതിരെ ഹോട്ടല്‍ ഉടമസ്ഥരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിവിധ പേരുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കളുടെ താത്പര്യത്തിന് വിരുദ്ധവും തെറ്റായ വ്യാപാര രീതിയുമാണെന്ന് കോടതി അറിയിച്ചു.

ഭക്ഷണത്തിന്റെ വിലയും നികുതിയും നല്‍കുന്ന ഉപയോക്താവ് വീണ്ടും സര്‍വീസ് ചാര്‍ജും അതിന്റെ നികുതിയും നല്‍കേണ്ടി വരുന്നത് തെറ്റായ പ്രവണതയാണെന്നും കോടതി വ്യക്തമാക്കി. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍, നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘട
നകള്‍ക്ക് ഹര്‍ജി തള്ളിയതിന് പിന്നാലെ കോടതി പിഴയും വിധിച്ചു.

ഒരു ലക്ഷം രൂപയാണ് സംഘടനകള്‍ക്ക് വിധിച്ച പിഴ. ഈ തുക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ പൊതു ഫണ്ടിലേക്ക് നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

Latest Stories

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ

IND vs ENG: "അവൻ എക്കാലവും ഒരു വിശ്വത ഓൾറൗണ്ടറായിരിക്കും"; കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യുവതാരത്തെ പിന്തുണച്ച് രവി ശാസ്ത്രി

‘ആരോഗ്യവാനായി ഇരിക്കട്ടെ’; രാജിവെച്ച ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ഏഷ്യാ കപ്പ് റദ്ദാക്കിയാൽ പാകിസ്ഥാൻ കുഴപ്പത്തിലാകും, കാത്തിരിക്കുന്നത് മുട്ടൻ പണി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവാവ് കൊല്ലപ്പെട്ടു