60 രൂപയുടെ മരുന്ന് 6 രൂപയ്ക്ക് ലഭിക്കും; പ്രമേഹ രോഗത്തിനുള്ള മരുന്നുകള്‍ ഇനി വന്‍ വിലക്കുറവില്‍

പ്രമേഹ രോഗികള്‍ക്കുള്ള മരുന്ന് ഇനി വന്‍ വിലക്കുറവില്‍ സംഭവിക്കും. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിലിന് ആണ് വിലക്കുറവിലെത്തുന്നത്. എംപാഗ്ലിഫോസിന്റെ പേറ്റന്റ് കാലാവധി അവസാനിച്ചതോടെയാണ് മരുന്ന് വന്‍ വിലക്കുറവില്‍ വിപണിയിലേക്കെത്തുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മാന്‍കൈമന്‍ഡ് ഫാര്‍മ, ലൂപിന്‍, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്. പേറ്റന്റ് അവസാനിക്കുന്നതോടെ ജനറിക് പതിപ്പുകള്‍ക്ക് വിലകുറയുന്നത്. ടൈപ്പ് 2 പ്രമേഹമത്തിനുള്ള മരുന്നാണിത്.

മാര്‍ച്ച് 11ന് എംപാഗ്ലിഫോസിലിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുക. നേരത്തെ ഒരു ടാബ്ലെറ്റിന് 60 രൂപ വിലയുണ്ടായിരുന്ന എംപാഗ്ലിഫ്‌ലോസിന്‍ ഒരു ടാബ്ലെറ്റിന് വെറും 6 രൂപയായിരിക്കും. പേറ്റന്റ് കാലാവധി അവസാനിച്ചതോടെയാണ് ആറ് രൂപയ്ക്ക് ടാബ്‌ലെറ്റ് ലഭിക്കുക. 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില.

10 മില്ലി ഗ്രാം ടാബ്‌ലെറ്റിന് 5.49 രൂപയ്ക്കും 25 മില്ലിഗ്രാം ടാബ്‌ലെറ്റിന് 9.90 രൂപയ്ക്കും എംപാഗ്ലിഫ്‌ലോസില്‍ എത്തുന്നതിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ജുനേജ പറഞ്ഞത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ