ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഏറ്റെടുത്ത് എംഎ യൂസഫലി; മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ലുലു ഗ്രൂപ്പിന്; രണ്ടായിരം കോടി രൂപയുടെ നിക്ഷേപം; 200 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍

ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും തമ്മില്‍ ധാരണയായി. ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഏ.വി. ആനന്ദും, തമാനി ഗ്ലോബല്‍ ബോര്‍ഡ് മെംബര്‍ അബ്ദുള്‍ അസീസ് അല്‍ മഹ്‌റൂഖിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

രണ്ട് ദിവസമായി മസ്‌കത്തില്‍ നടക്കുന്ന ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാല്‍) മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോള്‍ഡിങ്ങ്‌സും താമണി ഗ്ലോബലും കൈകോര്‍ക്കുന്നത്.

ഉപഭോക്താകള്‍ക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്റ്റ്രാറ്റജിക് അഡൈ്വസറായി താമണി ഗ്ലോബല്‍ ലുലു ഹോള്‍ഡിങ്ങിസിനൊപ്പം പ്രവര്‍ത്തിക്കും. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാള്‍ ഓഫ് മസ്‌കത്തില്‍ ഒമാന്‍ അക്വേറിയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുണ്ട്.

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നല്‍കിയ ഒമാന്‍ സുല്‍ത്താനും ഒമാന്‍ ഭരണകൂടത്തിനും എം.എ. യൂസഫലി നന്ദി പറഞ്ഞു. ഒമാന്‍ സുല്‍ത്താന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുന്നുവെന്നും മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്. ദീര്‍ഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു

ആഗോള നിലവാരത്തിലുള്ള കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ ലുലു ഹോള്‍ഡിങ്ങ്‌സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബല്‍ ബോര്‍ഡ് മെംബര്‍ അബ്ദുല്‍ അസീസ് സലിം അല്‍ മഹ്രുഖി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ