സ്വര്‍ണം വീണ്ടും നിക്ഷേപകരെ ആകര്‍ഷിക്കുന്നു; അറിയാം സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ വിലയും ആഭരണം വാങ്ങുമ്പോഴുള്ള വിലയും

മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് വില 7,130 രൂപയായി. ഇതോടെ പവന് 120 രൂപ വര്‍ദ്ധിച്ച് 57,040 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 56,920 രൂപയായിരുന്നു വിപണിയില്‍. 24 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്.

22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇതോടെ 7,778 രൂപയായി ഉയര്‍ന്നു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വില വര്‍ദ്ധന ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്. ഡിസംബര്‍ ഒന്നിന് ആയിരുന്നു ഈ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.

57,200 രൂപയായിരുന്നു ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ വില. വരും ദിവസങ്ങളില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിച്ചാല്‍ സ്വര്‍ണ വിലയില്‍ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നവര്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നതിനായാണ് കാത്തിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് വില 57040 രൂപ ആണെങ്കിലും ഇതേ വിലയില്‍ ആഭരണം വാങ്ങാനാവില്ല. കുറഞ്ഞത് 5 ശതമാനം പണിക്കൂലി ഈടാക്കിയാല്‍ 2852 രൂപ പവന് വര്‍ദ്ധിക്കും. ഇതുകൂടാതെ മൂന്ന് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാല്‍ 17,11 രൂപ വീണ്ടും വര്‍ദ്ധിക്കും.

പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാല്‍ പവന് കുറഞ്ഞത് 61,603 രൂപ നല്‍കണം. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില സംസ്ഥാനത്ത് 100 രൂപയാണ്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ