കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-മത് ഷോറൂം അയോദ്ധ്യയില്‍; രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയും പോള്‍ക്കി നെക്ക്പീസ് സമര്‍പ്പിച്ചും കല്യാന്‍ കുടുംബം

കല്യാണ്‍ ജൂവലേഴ്‌സിന്റെ അയോദ്ധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-മത് ഷോറൂമാണ് അയോധ്യയിലേത് എന്ന പ്രത്യേകതകൂടിയുണ്ട്. ബ്രാന്‍ഡിന്റെ പുതിയ ഷോറൂമില്‍ ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അന്തരീക്ഷത്തില്‍ വിപുലമായ ആഭരണരൂപകല്‍പ്പനകളുമാണ് ഒരുക്കിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-മത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. മാര്‍ഗദര്‍ശകങ്ങളായ നിരവധി ഉദ്യമങ്ങളിലൂടെ ഇന്ത്യന്‍ ആഭരണവ്യവസായത്തെ സ്ഥിരമായി രൂപപ്പെടുത്തി വരികയായിരുന്നു കല്യാണ്‍ ജൂവലേഴ്‌സ്. ഒരു പതിറ്റാണ്ടിലേറെയായി ഈ ജനപ്രിയ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. വിശ്വാസം, സുതാര്യത, ഉപയോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നതാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ പാരമ്പര്യമെന്നും ഈ സവിശേഷമായ ആഭരണ ബ്രാന്‍ഡിനെ അയോധ്യയിലെ ഉപയോക്താക്കള്‍ ഹാര്‍ദ്ദമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമനും കുടുംബത്തിനുമൊപ്പം അമിതാഭ് ബച്ചന്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി കല്യാണരാമന്‍ കുടുംബം അണ്‍കട്ട് റൂബി, മുത്തുകള്‍, മരതക കല്ലുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ ഒരു പോള്‍ക്കി നെക്ക്പീസ് ക്ഷേത്രത്തിന് സമര്‍പ്പിച്ചു.

ഇരുന്നൂറ്റിയന്‍പതാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുമ്പോള്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തി മൂന്നു പതിറ്റാണ്ടുനീണ്ട ദീര്‍ഘമായ യാത്രയില്‍ പങ്കാളികളായ ഉപയോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും രാജ്യത്തെമ്പാമായുള്ള ഉപയോക്താക്കളുമായി ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നതിന്റെയും പ്രതിഫലനമാണ് ഈ പുതിയ നാഴികക്കല്ല്. സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്താന്‍ കല്യാണ്‍ ജൂവലേഴ്‌സിനു കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിലും ഉപയോക്തൃകേന്ദ്രീകൃതമായ സമീപനമായിരിക്കും വളര്‍ച്ചയ്ക്ക് നിദാനമാകുകയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് നിമാ ടെംപിള്‍ ജൂവലറി ശേഖരത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സമ്പന്നമായ പാരമ്പര്യവും നവീനമായ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും ഉള്‍പ്പെടുത്തി നൈപുണ്യത്തോടെ നിര്‍മ്മിച്ചവയാണ് ഇവ. രാമായണത്തിലെയും മറ്റ് ഇന്ത്യന്‍ ഇതിഹാസങ്ങളിലേയും കാലാതീതമായ ആഖ്യാനങ്ങള്‍ക്കുള്ള ആദരവാണ് ഈ ആഭരണങ്ങള്‍.

Latest Stories

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്