ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സുമായി കല്യാണ്‍ ജൂവലേഴ്സ്; ലക്ഷ്യം തൊഴിലാളികളുടെ ഉന്നമനവും വൈദഗ്ദ്ധ്യവും

കല്യാണ്‍ ജൂവലേഴ്സ് പുതിയ സിഎസ്ആര്‍ സംരംഭമായ ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് ആരംഭിക്കുന്നു. ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സംരംഭം.

കല്യാണ്‍ ജൂവലേഴ്സിന്റെ ഹൃദയപൂര്‍വ്വം എന്ന ബ്രാന്‍ഡ് ഫിലോസഫിയുടെ ഭാഗമാണ് ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ്. ഈ സംരംഭത്തിന് തുടക്കമിടുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് 3 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ പ്രത്യക്ഷവും ശാശ്വതവുമായ ഫലം ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് എന്നത് ഒരു തുടര്‍ച്ചയായ ശ്രമവും ദീര്‍ഘകാല പ്രവര്‍ത്തന പദ്ധതിയുമാണ്. ഇത് വരും വര്‍ഷങ്ങളില്‍ വികസിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും. ആഭരണങ്ങള്‍ എന്നത് സ്വര്‍ണ്ണവും രത്‌നക്കല്ലുകളും മാത്രമല്ലെന്നും ഓരോ ആഭരണത്തിനും ജീവന്‍ നല്‍കുന്ന കരകൗശല വിദഗ്ധരുടെ ആത്മാവും കലാവൈഭവവും കൂടി അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു.

അവരുടെ കരകൗശല വൈദഗ്ദ്ധ്യം പരിപോഷിപ്പിക്കുകയും കൈമാറ്റംചെയ്യുകയും ചെയ്യേണ്ട സജീവമായ ഒരു പാരമ്പര്യമാണ്. ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് സംരംഭത്തിലൂടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യം ആധുനിക മുന്നേറ്റങ്ങള്‍ക്കൊപ്പം വികസിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. തലമുറകളായി ആഭരണ വ്യവസായത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കരകൗശല വിദഗ്ധര്‍ക്കായുള്ള കല്യാണ്‍ ജൂവലേഴ്സിന്റെ സമര്‍പ്പണമാണ് ഈ പദ്ധതി.

ഓരോ കരകൗശല വിദഗ്ധനെയും അംഗീകരിക്കുകയും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ദൗത്യത്തില്‍ ഞങ്ങളോടൊപ്പം ഞങ്ങളുടെ പങ്കാളികളും ചേരുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് ഒരു സിഎസ്ആര്‍ പ്രോജക്റ്റ് മാത്രമല്ല. ഇത് ശാശ്വതമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമമാണ്.

സാങ്കേതികവിദ്യ അവതരിപ്പിക്കുക, നൈപുണ്യ വികസന അവസരങ്ങള്‍ നല്‍കുക എന്നിവയിലൂടെ പാരമ്പര്യത്തെ പുതുമയുമായി ബന്ധിപ്പിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ, കരകൗശല വിദഗ്ധരുടെ ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, കരകൗശല തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കല്‍ എന്നിവയെയും ഈ സംരംഭം പിന്തുണയ്ക്കും.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്