സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു; പവന് 91,720

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,430 രൂപയും, 14 കാരറ്റിന് 50 കുറഞ്ഞ് 7,350 രൂപയും, ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 4,750 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ സ്വര്‍ണം പവന് 5,640 രൂപയാണ് ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്നലെ രണ്ടുതവണയാണ് സ്വര്‍ണവില കുറഞ്ഞത്. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതോടെയാണ് ഇന്ത്യയിലും സ്വര്‍ണവില കുറഞ്ഞത്. സ്വര്‍ണവില ഈ മാസം ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായിരുന്നു. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയുമായിരുന്നു വില.

ചൊവ്വാഴ്ച രാവിലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകിട്ട് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ പവന് 1,520 രൂപ വര്‍ധിച്ച് 97,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,170 രൂപയായിരുന്നു വില. വൈകീട്ട് പവന് 1,600 രൂപ കുറഞ്ഞ് 95,760 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയുമായിരുന്നു. രണ്ടു ദിവസമായി ഇടിവ് രേഖപ്പെടുത്തിയതിനുശേഷമാണ് ചൊവ്വാഴ്ച രാവിലെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയ്ക്കുശേഷം സ്വര്‍ണവില കുറയുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 97,360 രൂപയാണ് ചൊവ്വാഴ്ച രാവിലെയും രേഖപ്പെടുത്തിയത്.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി