ഡോളർ തകരുന്നു, സ്വർണ്ണ വിലയിൽ ശക്തമായ മുന്നേറ്റം

ക്രൂഡ് ഓയിൽ വിലക്കൊപ്പം രാജ്യാന്തര മാർക്കറ്റിൽ സ്വർണ്ണത്തിന്റെ വിലയും വമ്പൻ കുതിപ്പിൽ. ഇന്ന് രാവിലെ ഒരു ട്രോയ് ഔൺസ് [ 31 ഗ്രാം ] സ്വർണ്ണത്തിന്റെ വില 1340 .72 ഡോളറിലെത്തി. 2017 സെപ്റ്റംബർ എട്ടിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. അന്ന് വില 1342 .06 ഡോളറിലെത്തിയിരുന്നു.

ഡോളറിന്റെ മൂല്യത്തിൽ ഉണ്ടായ ഇടിവാണ് സ്വർണ്ണത്തിനു ഡിമാൻഡ് വർധിപ്പിച്ചതെന്ന് വിദഗ്ധർ വ്യക്തമാക്കി. ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ മൂല്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടിയുകയാണ്. ഇത് മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപം മാറുന്നതാണ് വിലകുതിപ്പിന് കാരണം.
കഴിഞ്ഞ അഞ്ചാഴ്ചയായി സ്വർണ്ണത്തിന്റെ വില തുടർച്ചയായി ഉയരുകയാണ്. ഇക്കാലയളവിൽ വില 1 .4 ശതമാനം ഉയർന്നു.

അതിനിടെ, വെള്ളിയുടെ വിലയിലും മുന്നേറ്റം പ്രകടമാണ്. വിലയേറിയ മറ്റൊരു ലോഹമായ പ്ലാറ്റിനത്തിന്റെ വില രാജ്യാന്തര വിപണിയിൽ ഏറെക്കുറെ സ്ഥിരത പുലർത്തി.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍