ഗോഡുഗോ ടാക്‌സി ബുക്കിംഗ് ആപ്പ് മാര്‍ച്ച് എട്ടുമുതല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഗോഡുഗോ’ ടാക്സി ബുക്കിംഗ് ആപ്പ് ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന് എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ,എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ് ,ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും.

ഏറ്റവും ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യയിലുടെ യാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിധത്തിലാണ് ‘ഗോഡുഗോ ആപ്പ് ‘ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ എസ്.ഐ.നാഥന്‍ വ്യക്തമാക്കി.യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതത്വും സൗകര്യവും പ്രദാനം ചെയ്യുന്ന ‘ഗോഡുഗോ’ ആപ്പ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളം മുഴുവന്‍ ലഭ്യമാകും.പ്ലോ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ എന്നിവ മുഖേന ഗോഡുഗോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ‘ഗോഡുഗോ’ ആപ്പിലെ അഡ്വാന്‍സ്ഡ് എസ്.ഒ.എസ് സിസ്റ്റത്തിലെ ബട്ടണ്‍ന്റെ സഹായത്തോടെ വാഹനത്തിന്റെ നമ്പര്‍ സഹിതം അടുത്ത പോലിസ് സ്റ്റേഷനിലേക്കും യാത്രക്കാരുടെയോ ഡ്രൈവറുടെയോ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന അവരുടെ അടുത്ത വ്യക്തികളിലേക്കും കൂടാതെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗോഡുഗോ ആപ്പ് ഉപയോക്താക്കള്‍ക്കും സന്ദേശം എത്തിക്കാന്‍ കഴിയും. ബന്ധപ്പെട്ട വ്യക്തികള്‍ ഇത് സ്വീകരിക്കുന്നതുവരെ അലാം മുഴങ്ങിക്കൊണ്ടിരിക്കുകയും ഇതിലൂടെ ഉടനടി തന്നെ സഹായം എത്തുകയും ചെയ്യും.യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ റൂട്ട് മാറ്റുകയോ ഹിതകരമല്ലാത്ത രീതിയില്‍ മറ്റെന്തിങ്കിലും നടപടികള്‍ ഉണ്ടാകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ‘ഔട്ട് ഓഫ് ട്രാക്ക് അലാം’ ഉപയോഗിച്ച് ‘ഗോഡുഗോ’ കണ്‍ട്രോള്‍ മോണിറ്ററിംഗ് സിസ്റ്റത്തിലേക്ക് ഉള്‍പ്പെടെ അറിയിപ്പു നല്‍കാന്‍ സാധിക്കുകയും ഇതു വഴി ഉടനടി പരിഹാരമുണ്ടാകുകയും ചെയ്യുമെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു.

കേരളത്തിനു ശേഷം തമിഴ്നാട്,ആന്ധ്രപ്രദേശ്,തെലുങ്കാന,കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും ‘ഗോഡുഗോ’ ആപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എസ്.ഐ.നാഥന്‍ പറഞ്ഞു. ‘ഗോഡുഗോ’ ആപ്പ് ലോഗോ പ്രകാശനവും വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഐ.നാഥന്‍ നിര്‍വ്വഹിച്ചു.എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്