ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി ഓഫ് ചെയ്യാനാകും

എ ടി എം കാർഡുകൾ വഴിയുള്ള തട്ടിപ്പുകൾ ഏറി വരുന്ന ഇക്കാലത്ത് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി ഓഫ് ലൈനിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. നമുക്ക് ആവശ്യമില്ലാത്ത അവസരങ്ങളിൽ കാർഡുകൾ ഓഫ് ചെയ്യാനും ആവശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യാനും കഴിയുന്ന സംവിധാനം ചില ബാങ്കുകൾ ഓഫർ ചെയ്യുന്നു.

ഇതിനു പുറമെ പണം പിൻവലിക്കുന്നതിനുള്ള പരിധിയും കാർഡുകളിൽ നിശ്ചയിക്കാൻ കഴിയും. പിൻവലിക്കാനുള്ള പരിധി 5000 രൂപയായി നിശ്ചയിച്ചാൽ അതിൽ കൂടുതൽ പണം എ ടി എമ്മിൽ നിന്ന് പിൻവലിക്കാൻ കഴിയില്ല. കൂടുതൽ പണം പിൻവലിക്കേണ്ട ആവശ്യം വന്നാൽ പ്രസ്തുത ലിമിറ്റ് ഉയർത്തി സെറ്റ് ചെയ്യണം. വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്റർനാഷണൽ സേവനം ആവശ്യമില്ലെങ്കിൽ അത് ഓഫ് ചെയ്യാൻ കഴിയും. ഇപ്പോൾ ഏതാനും ബാങ്കുകൾ മാത്രമാണ് ഈ സൗകര്യം നൽകുന്നത്.

പല ബാങ്കുകളിലും ഇതിന്റെ ഓപ്പറേറ്റിംഗ് രീതി വ്യത്യസ്തമാണ്. പുതിയ കാർഡുകളിൽ അവ ഓൺ ചെയ്യുന്നതിനും ഓഫാക്കുന്നതിനും ഒരു ബട്ടൺ ചില ബാങ്കുകൾ നൽകുന്നുണ്ട്. ഓഫ് ചെയ്ത് വെച്ചിരുന്നാൽ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ കഴിയില്ല.

എന്നാൽ നെറ്റ് ബാങ്കിങ്ങിലൂടെയാണ് കൂടുതൽ ബാങ്കുകളും ഈ സേവനം നൽകുന്നത്. ഇത് വഴി ട്രാൻസാക്ഷൻ ലിമിറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്യാൻ കഴിയും. ഇത് ആവശ്യമെങ്കിൽ മാറ്റാനും കഴിയും. ഫോൺ ബാങ്കിംഗ് വഴിയും ഈ സൗകര്യം നൽകുന്ന ബാങ്കുകൾ ഉണ്ട്. കാർഡുകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഈ സൗകര്യങ്ങൾ ബാങ്ക് ഇടപാടുകളിൽ കൂടുതൽ സുരക്ഷിത്വം നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ