കോള്‍ വെയ്റ്റിംഗ്, ഡാര്‍ക്ക് മോഡ് ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

പുതിയ പരിഷ്‌കാരങ്ങളുമായി വാട്ട്‌സ്ആപ്പ് രംഗത്ത്. കോള്‍ വെയിറ്റിങ് ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് വരുക. ഈ ഫീച്ചറിലൂടെ ഒരു ഉപയോക്താവുമായി സംസാരിക്കുമ്പോള്‍ മറ്റേതൊരു ഉപയോക്താവും ഒരേ സമയം വിളിക്കാന്‍ ശ്രമിക്കുകയാണോ എന്ന് പെട്ടെന്ന് അറിയാന്‍ കഴിയും എന്നാതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

നേരത്തെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും വിളിക്കാന്‍ ശ്രമിക്കുന്ന നേരത്ത് “മിസഡ് കോള്‍” ആയാണ് കാണിച്ചിരുന്നത്. എന്നാല്‍ കോള്‍ വെയ്റ്റിംഗ് ഫീച്ചര്‍ വന്നാല്‍ കോളിനിടെ തന്നെ അലേര്‍ട്ട് ലഭിക്കുകയും ആവശ്യമെങ്കില്‍ നിലവിലുളള കോള്‍ വിച്ഛേദിക്കാനും അടുത്ത കോളുമായി സംസാരിക്കാനും ഓപ്ഷനുണ്ടാകും. അതേസമയം പുതിയ കോളറെ അവഗണിക്കാനും അവസരമുണ്ട്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സ്ആപ്പ് ഇപ്പോള്‍ കോള്‍ ഹോള്‍ഡ് സൗകര്യം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഫോണില്‍ പുതിയ ഇന്‍കമിങ് കോള്‍ അലേര്‍ട്ട് ലഭിക്കുമ്പോള്‍ കോള്‍ വിച്ഛേദിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടതുണ്ട്. “കോള്‍ വെയിറ്റിങ് ” ഫീച്ചര്‍ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അപ്ഡേറ്റിയാലുണ്ടാകും.

കോള്‍ വെയിറ്റിങ് ഫീച്ചര്‍ വാട്ട്‌സ്ആപ്പിന്റെ v2.19.354 സ്റ്റേബിള്‍(APK മിറര്‍) നു മുകളിലുളള പതിപ്പുകള്‍ , വാട്ട്‌സ്ആപ്പ് ബിസിനസ്സിന്റെ v2.19.128(APK മിറര്‍) എന്നിവയില്‍ ലഭ്യമാണ്. ഐഫോണ്‍ ഉപയോക്തക്കള്‍ക്കായി നേരത്തെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ നിരവധി പുതിയ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍