ബജറ്റ് ഒരുക്കങ്ങളിൽ മുഴുകി നിർമ്മല സീതാരാമൻ, സോപ്പുകൾക്ക് സാധ്യത കുറവെന്ന് വിദഗ്ദർ

പുതിയ ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 5 ന് മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. അതിനു മുൻപായി 2018-19 സാമ്പത്തിക വർഷത്തെ ഇക്കണോമിക് സർവെ അവർ പാർലിമെന്റിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തിയതി തീരുമാനിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി
വിവിധ മന്ത്രാലയങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള വിദദഗ്‌ദരുമായി നിർമ്മല സീതാരാമൻ ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ, ജിഡിപി വളർച്ചയിലെ ഇടിവ്, ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലുള്ള കുറവ് തുടങ്ങി സമ്പദ് വ്യവസ്ഥ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ധനമന്ത്രിയായി ചുമതലയേറ്റ ഉടൻ ഫിനാൻസ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, എക്സ്പെൻഡിച്ചർ സെക്രട്ടറി ഗിരീഷ് ചന്ദ്ര മുർമു, റവന്യു സെക്രെട്ടറി അജയ്‌ഭുഷൻ പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണ മൂർത്തി സുബ്രമണ്യൻ തുടങ്ങിയവരുമായി അവർ ചർച്ച നടത്തി. അതിനിടെ ധനകമ്മി ഉയരുന്ന സാഹചര്യത്തിൽ ബജറ്റിൽ വലിയ തോതിലുള്ള സോപ്പുകൾക്ക് സാധ്യത കുറവാണെന്ന് വിദഗ്ദർ കരുതുന്നു. ബി സി സി ഐയുടെ മുൻ പ്രസിഡന്റ് അനുരാഗ് ടാക്കൂറാണ് ധന വകുപ്പിന്റെ സഹമന്ത്രി.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം