ധനകാര്യ പ്രൊഫഷണൽ കോഴ്സുകളുടെ പരിശീലനം സംബന്ധിച്ച് പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ കോട്ടക് ഷെയര്‍വെല്‍ത്തും വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭാരതി ഗ്രൂപ്പ് ചെയര്മാന് എന്‍.എ. മുഹമ്മദ് കുട്ടി ധാരണാപത്രം ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിംഗ് ഡയറക്ടര്‍ ടി.ബി. രാമകൃഷ്ണന് കൈമാറി. ഷെയര്‍വെല്‍ത്ത് ഡയറക്ടര്‍ ഡോ. ടി. വിനയകുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.