മൂന്ന് മാസം എസ്.‌ബി‌.ഐ വ്യാജ ബ്രാഞ്ച് നടത്തി മൂന്നംഗ സംഘം; ഒരാൾ മുൻ ബാങ്ക് ജീവനക്കാരുടെ മകൻ

തമിഴ്‌നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.‌ബി‌.ഐ) വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരിൽ ഒരാൾ മുൻ ബാങ്ക് ജീവനക്കാരുടെ മകനാണ്.

മുൻ ബാങ്ക് ജോലിക്കാരായ മാതാപിതാക്കളുടെ മകനും തൊഴിലില്ലാത്ത യുവാവുമായ കമൽ ബാബു ആണ് തട്ടിപ്പിന്റെ സൂത്രധാരൻ, ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൻരുതിയിലെ പൊലീസ് ഇൻസ്പെക്ടർ അംബേദ്‌കർ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

കമൽ ബാബുവിന്റെ അച്ഛൻ 10 വർഷം മുമ്പ് മരിച്ചു, അമ്മ രണ്ട് വർഷം മുമ്പ് ബാങ്കിൽ നിന്ന് വിരമിച്ചു. എല്ലാ രസീതുകളും ചലാനുകളും മറ്റ് രേഖകളും അച്ചടിച്ച പ്രിന്റിംഗ് പ്രസ്സ് നടത്തുന്ന ഒരാളാണ് അറസ്റ്റിലായ മറ്റ് രണ്ട് പേരിൽ ഉൾപ്പെടുന്നത്. മറ്റൊരാൾ റബ്ബർ സ്റ്റാമ്പുകൾ അച്ചടിക്കുന്നതിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

മൂന്ന് മാസം പഴക്കമുള്ള വ്യാജ ബ്രാഞ്ച് പിടിക്കപ്പെടുന്നത് പാൻരുതിയിൽ ഒരു എസ്‌ബി‌ഐ ഉപഭോക്താവിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്, ഇയാൾ തന്റെ ബാങ്ക് മാനേജരെ വിവരം അറിയിച്ചു . താമസിയാതെ, വിഷയം സോണൽ ഓഫീസിലേക്ക് വ്യാപിപ്പിച്ചു, എസ്‌ബി‌ഐയുടെ രണ്ട് ശാഖകൾ മാത്രമാണ് പൻ‌രുതിയിൽ പ്രവർത്തിക്കുന്നതെന്നും മൂന്നാമത്തെ ബ്രാഞ്ച് തുറന്നിട്ടില്ലെന്നും ബ്രാഞ്ച് മാനേജരെ സോണൽ ഓഫീസ് അറിയിച്ചു.

സ്ഥലം (വ്യാജ ബ്രാഞ്ച്) സന്ദർശിച്ച എസ്.‌ബി.‌ഐ ഉദ്യോഗസ്ഥർ, ഒരു ബാങ്ക് ബ്രാഞ്ച് പോലെ എല്ലാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള സെറ്റ് കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു. എസ്ബിഐ അധികൃതർ ഉടൻ പരാതി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും അതിനാൽ ആർക്കും പണം നഷ്ടപ്പെട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ