കോഴിക്കോട് മാവൂര്‍ റോഡില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം ഓഗസ്റ്റ് 10 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് കോഴിക്കോട് മാവൂര്‍ റോഡിലെ പറയഞ്ചേരിയില്‍ കൂടുതല്‍ സൗകര്യപ്രദമായ പുതിയ ഷോറൂമില്‍ നവീനമായ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കുന്നു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 10-ന് കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ നിര്‍വഹിക്കും.

ഉപയോക്താക്കള്‍ക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ സവിശേഷമായ നിര ആഭരണശേഖരവുമായി കല്യാണ്‍ ജൂവലേഴ്‌സ് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കുന്നത്. ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളിലൊന്നായ നിമാ ശേഖരത്തിലെ പരമ്പരാഗതമായ രൂപകല്‍പ്പനയിലുള്ള ടെംപിള്‍ ആഭരണങ്ങള്‍ക്കു പുറമെ വിവാഹാഭരണ ഷോപ്പിംഗിനു വേണ്ടി വധുക്കള്‍ക്കായുള്ള മൂഹൂര്‍ത്ത് ശേഖരത്തിലെ തികച്ചും പ്രാദേശികമായ ആഭരണ രൂപകല്‍പ്പനകളും പുതിയ ഷോറൂമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവ് നല്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ സ്വര്‍ണനിരക്കില്‍ ഗ്രാം ഒന്നിന് 75 രൂപയുടെ ഇളവും നല്കും. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സവിശേഷമായ ഈ ഓഫറുകള്‍ സ്വന്തമാക്കാം.

പതിനൊന്ന് വര്‍ഷം മുമ്പ് കോഴിക്കോട് ഷോറൂം തുറന്നപ്പോള്‍ മുതല്‍ അനിതരസാധാരണമായ പ്രതികരണങ്ങളാണ് ഉപയോക്താക്കളില്‍നിന്നും ലഭിച്ചുവന്നിരുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും സൗകര്യപ്രദമായ ലൊക്കേഷനില്‍ ലോകോത്തര ചുറ്റുപാടില്‍, ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കുന്നതിനാണ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതോടെ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷയ്ക്കുമപ്പുറമുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. വൈവിധ്യമാര്‍ന്ന സവിശേഷമായ ആഭരണ രൂപകല്‍പ്പനകള്‍ തുടര്‍ന്നും ഒരുക്കുന്നതിനും ഗുണമേന്മയിലും സേവനത്തിലും സുതാര്യമായ വിലയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാകും. കൂടാതെ സോളിറ്റയര്‍ ഡയമണ്ടുകള്‍ പോലെയുള്ള സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി