വൻ തകർച്ചയിൽ ഓഹരി വിപണി, കൂപ്പ് കുത്തി രൂപ, കാർ വിൽപ്പന താഴ്ന്നു, സാമ്പത്തിക സ്ഥിതി പരിതാപകരം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്‍റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.80 പോയിന്‍റ് താഴ്ന്ന് 10,925.85 ല്‍ വ്യാപാരം അവസാനിച്ചു.

വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.4 ശതമാനത്തിന്‍റെ ഇടിവ് നേരിട്ട് വ്യാപാരം അവസാനിച്ചപ്പോള്‍ 71.35 എന്ന താഴ്ന്ന നിരക്കിലാണ്. കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. യുഎസ്- ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും ഗൾഫിലെ രാഷ്ട്രീയ പ്രതിസന്ധിയുമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍ ഇടിവിലേക്ക് നയിച്ചത്.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ