625 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി, ഓഹരി മാർക്കറ്റിൽ ഇടപെടുന്നതിൽ നിന്ന് എൻ എസ് ഇയെ വിലക്കി

ഓഹരി വിപണിയില്‍ ഷെയർ ഇഷ്യു ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ നിന്ന് നാഷണല്‍ സ്റ്റോക് എക്സചേഞ്ചിനെ സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിലക്കി. കോ- ലൊക്കേഷന്‍ കേസില്‍നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് അനധികൃത ലാഭമുണ്ടാക്കിയതിന്‍റെ പേരിലാണ് സെബിയുടെ നടപടി. ഇതോടെ അടുത്ത ആറ് മാസത്തേക്ക് എന്‍എസ്ഇക്ക് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്താന്‍ കഴിയില്ല.

സ്വന്തം നിലയ്ക്ക് ഓഹരികളും കടപത്രങ്ങളും വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. എന്നാല്‍, നടപടി എന്‍എസ്ഇയുടെ ഓഹരി ക്രയവിക്രയ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സെബി അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ 624.89 കോടി രൂപയും അതിന്‍റെ 12 ശതമാനം വാര്‍ഷിക പലിശയും സെബിയുടെ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ടിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോ- ലൊക്കേഷന്‍ സൗകര്യം എന്ന പേരില്‍ സ്റ്റോക് എക്സചേഞ്ചിലോ അതിനടുത്തോ സ്വന്തം കംപ്യൂട്ടര്‍ സംവിധാനം സ്ഥാപിക്കാന്‍ പ്രമുഖരായ ചില ഓഹരി ദല്ലാള്‍മാര്‍ക്ക് എന്‍എസ്ഇ അനുമതി നല്‍കിയ സംഭവമാണ് വിലക്കിന് കാരണം. ഇതുവഴി ഓഹരി വിവരങ്ങള്‍ നേരത്തെ അറിയാന്‍ ദല്ലാള്‍മാര്‍ക്ക് കഴിഞ്ഞുവെന്നും ഇതിലൂടെ 624.89 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുമാണ് സെബി പറയുന്നത്.

എന്‍എസ്ഇയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായിരുന്ന രവി നാരായണന്‍, ചിത്ര രാമകൃഷ്ണ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. 2011-13 കാലഘട്ടത്തില്‍ ഇവര്‍ വാങ്ങിയ ശമ്പളത്തിന്‍റെ 25 ശതമാനം ഒന്നര മാസത്തിനകം തിരികെ നല്‍കാനും സെബി നിര്‍ദ്ദേശിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്