വീട് വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടൊക്കെ നല്ലതാണ്, പക്ഷേ ഈ ഏഴു കാര്യങ്ങള്‍ മറക്കരുത്!

നമ്മുടെ ആവശ്യത്തില്‍ അധികമുള്ള അല്ലെങ്കില്‍ നിലവില്‍ ഉപയോഗിക്കാത്ത വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് കൊടുക്കുന്നതാണ് സാമ്പത്തികമായി മെച്ചമുള്ള കാര്യമാണ്. നികുതി നേട്ടത്തിനു പുറമേ ഒരു വരുമാനമാര്‍ഗമെന്ന നിലയിലും ഇത് നല്ല വഴിയാണ്. എങ്കിലും ഒരു വീട് വാടകയ്ക്ക് കൊടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ വെല്ലുവിളി നിറഞ്ഞതും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതുമായ കാര്യമാണ്.

ലീസിനോ മാസവാടകയ്‌ക്കോ ഒക്കെ വീടോ കെട്ടിടങ്ങളോ മറ്റൊരാള്‍ക്ക് കൊടുക്കുന്നതിനു മുമ്പ് അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉടമസ്ഥന്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

1. വാടകയ്ക്ക് കൊടുക്കുന്ന വസ്തുവിന്റെ ഉടമസ്ഥന്‍ ആദ്യം നോക്കേണ്ടത് അത് വാങ്ങിക്കുന്നയാള്‍ കൃത്യമായി വാടക നല്‍കാന്‍ പറ്റുന്നയാളാണോ എന്നാണ്. വാടകക്കാരന്റെ കെ.വൈ.സി അറിഞ്ഞിരിക്കണം എന്നത് നിര്‍ബന്ധമാണ്. വാടകക്കാരന്‍ കൃത്യമായി വാടക നല്‍കാതിരിക്കുകയും അതേസമയം വസ്തുവില്‍ നിന്ന് ഒഴിഞ്ഞുതരാതിരിക്കുകയും ചെയ്ത് ഉടമസ്ഥന്‍ കോടതി കയറിയിറങ്ങേണ്ടി വരുന്ന സംഭവങ്ങള്‍ ഒരുപാടുണ്ട്. നിയമം നിയമത്തിന്റെ മുറയ്‌ക്കേ പോകൂ, അതിനാല്‍ ഏറെ സമയമെടുക്കും. അതുവരെ വാടകക്കാരന് നല്ലകാലവും! വാടകക്കാരന്റെ പൊലീസ് വെരിഫിക്കേഷന്‍ നേടിയെടുക്കുന്നതും വളരെ പ്രധാനമാണ്.

2. ഒരു വ്യക്തി ഏതെങ്കിലും തിരിച്ചടവ് വീഴ്ചവരുത്തിയതോ, ഏതെങ്കിലും കേസില്‍ പെട്ടതോ ആണെങ്കില്‍ അതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്ന ചില ഏജന്‍സികളുണ്ട്. ഉപഭോക്താവിന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് ഇത്തരം ഏജന്‍സികളുടെ സഹായം തേടാം.

3. വാടക കരാറിന് നിയമസാധുത വേണമെങ്കില്‍ അതില്‍ ഇരുപാര്‍ട്ടികളും ഒപ്പിട്ടിട്ടുണ്ടാവണം. കൂടാതെ രണ്ട് സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതുമായിരിക്കണം. വാടക തുക, കാലാവധി, ഒഴിഞ്ഞുതരേണ്ട തിയ്യതി, സെക്യൂരിറ്റി നിക്ഷേപം, കീഴ് വാടകയ്ക്ക് നല്‍കാന്‍ അവകാശമില്ല, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പ്രധാന കാര്യങ്ങള്‍ എന്നിവ വാടക കരാറില്‍ എഴുതിയിട്ടുണ്ടാവണം. വാടക കരാറില്‍ പരാമര്‍ശിച്ച നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് വസ്തു ഒഴിപ്പിക്കാന്‍ ഉടമസ്ഥന് അവകാശം നല്‍കുന്ന വ്യവസ്ഥയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

4. ഒന്നോ രണ്ടോ മാസത്തെ വാടക കരാര്‍ ആയാല്‍ പോലും അത് കൃത്യമായി സ്റ്റാമ്പ് ചെയ്തിട്ടുണ്ടാവണം. വാടക കാലാവധി പതിനൊന്ന് മാസത്തില്‍ ഏറെയാണെങ്കില്‍ സബ് രജിസ്റ്റാറെക്കൊണ്ട് രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും വേണം. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാത്ത രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത രേഖകള്‍ക്ക് കോടതിയില്‍ സാധുതയുണ്ടാവില്ല. കൂടാതെ അവ നിയമപരമായ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുകയും ചെയ്യും.

5. വാടകയ്ക്ക് നല്‍കിയ സ്ഥാപനത്തില്‍ മാസംതോറും, അല്ലെങ്കില്‍ മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം. വസ്തു നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്നും അനുവദനീയമായ തരത്തിലാണ് ഉപയോഗിക്കപ്പെടുന്നതെന്നും ഉറപ്പുവരുത്തണം. വാടകയ്ക്ക് നല്‍കിയ വസ്തു ഗാര്‍ഹിക ആവശ്യത്തിനുള്ളതാണെങ്കില്‍ അത് ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ.

6. കരാര്‍ പ്രകാരം വാടകക്കാരന്‍ അടയ്‌ക്കേണ്ട ബില്ലുകള്‍, കറണ്ട് ബില്ലോ, വാട്ടര്‍ ബില്ലോ ഒക്കെ കൃത്യമായി അടയ്ക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. വാടകക്കാരന്‍ ഇത് അടയ്ക്കാത്ത പക്ഷം അയാളെ ഒഴിപ്പിക്കാന്‍ ഉടമസ്ഥന് അവകാശമുണ്ടെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തണം.

7. കരാറില്‍ പറഞ്ഞ തിയ്യതിയില്‍ വസ്തു ഒഴിഞ്ഞുതന്നില്ലെങ്കില്‍ അതുകാരണം ഉടമസ്ഥനുണ്ടാകുന്ന നഷ്ടം വാടകക്കാരന്‍ നികത്താന്‍ ബാധ്യസ്ഥനാണ് എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കണം.

Latest Stories

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ

IND VS ENG: "ഇന്ത്യയ്ക്ക് വേണ്ടത് വിക്കറ്റ് എടുക്കുന്ന ബോളറെ, അവന് തീർച്ചയായും അതിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല"; അഞ്ചാം ടെസ്റ്റിലെ പ്ലെയിം​ഗ് ഇലവനെ കുറിച്ച് ഇർഫാൻ പത്താന് ആശങ്ക

'പരാതിക്കാരൻ മുസ്ലിം, ധർമസ്ഥലയിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ കേരള സർക്കാർ'; വിചിത്ര ആരോപണവുമായി കർണാടക ബിജെപി നേതാവ്

കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ്റെ നഗ്നതാപ്രദർശനം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും