മലയാളക്കരയിലെ കുഞ്ഞുടുപ്പ് വിപണി പിടിച്ചടക്കി, ഇനി ഇന്ത്യ ഒട്ടാകെ ലക്ഷ്യമിട്ട് പോപ്പീസ്; ഐപിഒ നടത്താതെ തന്നെ ഓഹരി വിപണിയില്‍ പോപ്പീസ് ഗ്രൂപ്പ്

കേരളത്തിന്റെ സ്വന്തം കുഞ്ഞുടുപ്പ് ബ്രാന്‍ഡ് എന്ന നിലയില്‍ വളരെ കുറച്ചു നാള്‍ കൊണ്ട് തന്നെ സംസ്ഥാനത്ത് പേരെടുത്ത പോപ്പീസ് ഗ്രൂപ്പ് ഓഹരി വിപണിയില്‍ ലിസ്റ്റഡ് കമ്പനിയായി സ്ഥാനം ഉറപ്പിച്ചു. ഓഹരി വിൽപ്പന നടത്താതെ തന്നെ ലിസ്റ്റഡ് കമ്പനിയാകുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്  കേരളത്തിലെ ബേബി ക്ലോത്തിങ് കമ്പനിയായ പോപ്പീസ്. കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പ് മാര്‍ക്കറ്റിലെത്തിച്ച് ഗുണമേന്മ കൊണ്ട് കേരളത്തിലെ കുഞ്ഞുടുപ്പ് വിപണിയെ കൈയ്യിലെടുത്ത പോപ്പീസ് സൗത്ത് ഇന്ത്യയില്‍ അതിവേഗം വളരുന്ന റീടെയില്‍ ചെയിന്‍ ഉടമകളാണ്. രംഗത്തുവന്നു വളരെ കുറച്ചു സയത്തിനുളില്‍ തന്നെ മാര്‍ക്കറ്റ് പിടിച്ച പോപ്പീസ് ഇന്ത്യ ഒട്ടാകെ തങ്ങളുടെ ബ്രാന്‍ഡ് ഉയര്‍ത്തുകയാണ് അടുത്തതായി ലക്ഷ്യമിടുന്നത്.

ഇന്ത്യ ഒട്ടാകെ നിറഞ്ഞു നില്‍ക്കുന്ന റീട്ടെയ്ല്‍ ബ്രാന്‍ഡാകാന്‍ ആദ്യ പടിയെന്ന നിലയില്‍ പോപ്പീസ് ബേബി കെയര്‍ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി സ്ഥാനം ഉറപ്പിച്ചു. പതിവിനു വിപരീതമായി ഐപിഒ നടത്താതെയാണ് പോപ്പീസ് ഓഹരി വിപണിയില്‍ ഇടം പിടിച്ചിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ഷെയറുകള്‍ വാങ്ങിയാണ് പോപ്പീസ് ഓഹരി വിപണിയില്‍ സാന്നിധ്യം അറിയിച്ചത്.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട അര്‍ച്ചന സോഫ്റ്റ് വെയര്‍ എന്ന കമ്പനിയുടെ ഓഹരികള്‍ പോപ്പീസിന്റെ പ്രൊമോട്ടോര്‍മാരായ ഷാജു തോമസും ഭാര്യ ലിന്റ പി ജോസും വാങ്ങിയതോടെയാണ് ഓഹരി വിപണയിലേക്ക് പോപ്പീസിന് ഐപിഒ നടത്താതെ തന്നെ എത്താനായത്. ലിസ്റ്റെഡ് കമ്പനിയായ അര്‍ച്ചന സോഫ്റ്റ് വെയറിന്റെ പേരും ബിസിനസ് സ്വഭാവവും മാറ്റാന്‍ ബിഎസ്ഇയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് പോപ്പീസ്. പോപ്പീസ് കെയേഴ്‌സ് ലിമിറ്റഡ് എന്നാണ് കമ്പനിയ്ക്ക് നല്‍കിയിരിക്കുന്ന പുതിയ പേര്. ഷാജു തോമസ് 12 കോടി 80 ലക്ഷം രൂപയുടെ ഷെയര്‍ വാറണ്ടിനും അപേക്ഷ നല്‍കിയിട്ടുണ്ട്.

ഷാജു തോമസും ലിന്റ പി ജോസും പ്രൊമോട്ടര്‍മാരായ പോപീസ് ബേബികെയര്‍ പ്രോഡക്സ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടിയ്ക്ക് മുകളില്‍ വിറ്റ് വരുമാനമുള്ള കമ്പനിയാണ്. ഈ കമ്പനിയെ പുതിയ കമ്പനിയില്‍ ലയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നൂറോളം ഔട്ട്‌ലെറ്റുകളാണ് പോപ്പീസ് ബേബി കെയറിന് നിലവിലുള്ളത്. പുതിയ പബ്ലിക് കമ്പനിയില്‍ പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ പണം കണ്ടെത്തി ഇന്ത്യ ഒട്ടാകെ ബ്രാന്‍ഡ് ഉയര്‍ത്തുകയാണ് പോപ്പീസ് ഉടമകള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രമുഖ ബേബി കെയര്‍ ബ്രാന്റായ ഫസ്റ്റ് ക്രൈയും പബ്ലിക് ഷെയറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ബേബി കെയര്‍ മേഖലയില്‍ അധികം ബ്രാന്‍ഡുകള്‍ ഇല്ലാത്ത സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഫസ്റ്റ് ക്രൈയും പോപ്പീസും മാര്‍ക്കറ്റിലേക്ക് ഇറങ്ങിയതും വിജയം കൈവരിച്ചതും. ഓഹരി വിപണിയിലും കടുത്ത മത്സരം ഉറപ്പിച്ചു തന്നെയാണ് ഷാജു തോമസ് കമ്പനിയുടെ കടന്നുവരവ്. മലപ്പുറത്ത് 2005-ലാണ് പോപ്പീസിൻെറ തുടക്കം.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍