മൾട്ടി-ബ്രാൻഡ് റീട്ടെയിലർമാർ എഫ്.ഡി.ഐ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി: കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ

ഇ-കൊമേഴ്‌സ് കമ്പനികൾക്കായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള എഫ്.ഡി.ഐ (വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപം) മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന മൾട്ടി ബ്രാൻഡ് റീട്ടെയിലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ഇ-കൊമേഴ്‌സിനായി കേന്ദ്ര സർക്കാർ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ആരെങ്കിലും ഇ-കൊമേഴ്‌സിനെ മൾട്ടി ബ്രാൻഡ് റീട്ടെയിലിനുള്ള മാർഗമാക്കി മാറ്റുകയാണെങ്കിൽ, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമം അനുസരിച്ച്, മൾട്ടിബ്രാൻഡ് റീട്ടെയിലിൽ, എഫ്ഡിഐ 49 ശതമാനത്തിന് മുകളിൽ അനുവദനീയമല്ല. ബിജെപി സർക്കാർ രാജ്യത്തെ ചെറുകിട ചില്ലറ വ്യാപാരികളോടൊപ്പമാണ് നിലകൊള്ളുന്നത്, ആരുടെയും ഉപജീവനമാർഗം സമ്മർദ്ദത്തിലാകാൻ അനുവദിക്കില്ല. ആരെങ്കിലും നിയമലംഘനത്തിന് ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഉൽ‌പ്പന്നങ്ങൾ കിഴിവാക്കാനോ കൊള്ളയടിക്കുന്ന വിലയ്ക്ക് വിൽക്കാനോ റീട്ടെയിൽ വിപണിയെ നശിപ്പിക്കാനോ അവകാശമില്ല. ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കാനും സ്വയം വിൽക്കാനും അവർക്ക് അനുമതിയില്ല,” അദ്ദേഹം പറഞ്ഞു.

ഇ-കൊമേഴ്‌സ് കമ്പനികളുടെ നിയമ ലംഘനങ്ങൾ സംബന്ധിച്ച് ചില പരാതികൾ തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന്  വാണിജ്യ മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് വിശദാംശങ്ങൾ തേടി വാണിജ്യ മന്ത്രാലയം ഒരു ചോദ്യാവലി അയച്ചിട്ടുണ്ട്. മറ്റൊരു അനുബന്ധ ചോദ്യാവലിയും അയച്ചിട്ടുണ്ട്. വിശദാംശങ്ങൾ ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗോയൽ ആവർത്തിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി