ഓണത്തിന് വമ്പന്‍ ഓഫറുകളുമായി കാര്‍ കമ്പനികള്‍

കടുത്തമാന്ദ്യത്തിലാണെങ്കിലും വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് വാഹനവിപണി. എങ്കിലും മികച്ച ഓഫറുകളുമായി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് പല വാഹന നിര്‍മ്മാതാക്കളും. അവയില്‍ ചിലവയെ പരിചയപ്പെടാം.

ഹ്യുണ്ടായിയില്‍ വന്‍ വിലക്കിഴിവ്

വിവിധ മോഡലുകള്‍ക്ക് 30,000 രൂപ മുതല്‍ 1,21,000 രൂപ വരെയുള്ള വന്‍ വിലക്കിഴിവാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. 1,21,000 രൂപയുടെ ഡിസ്‌കൗണ്ട് ഗ്രാന്‍ഡ് ഐ 10″ മോഡലിനാണ്. ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ ഉറപ്പുള്ള സമ്മാനവും വാഹനത്തിന്റെ ഡെലിവറിക്ക് ടെലിവിഷന്‍, ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങളും ലഭിക്കും. ഒപ്പം 100 ശതമാനം വരെ ഓണ്‍റോഡ് ഫിനാന്‍സ് സൗകര്യവുമുണ്ട്.

മാരുതിയുടെ ഓണവില്ല്

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറായ ഓണവില്ലിലൂടെ ബമ്പര്‍ സമ്മാനമായി പുതിയ അള്‍ട്ടോ കാറാണ് ഇന്ത്യന്‍ വാഹനവിപണിയുടെ രാജാവായ മാരുതിയുടെ വാഗ്ദാനം. ഒപ്പം ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍ക്ക് പുറമെ പ്രഷര്‍ കുക്കര്‍, ടി വി തുടങ്ങിയവയും ലഭിക്കും.

ടൊയോട്ടയുടെ ഓഫറുകള്‍

വിവിധ മോഡലുകള്‍ക്ക് 28,000 രൂപ മുതല്‍ 2,20,000 രൂപ വരെയുള്ള വിലക്കിഴിവാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്നത്. വിലക്കിഴിവും എക്സ്‌ചേഞ്ച് ബോണസും ലോയല്‍റ്റി ബെനഫിറ്റ്‌സും കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ഈ ഓഫര്‍.

വിവിധ ഓഫറുകളുമായി ടാറ്റ

ടാറ്റയുടെ ഫുള്‍ ചിയര്‍ ഓഫറിലൂടെ മൂന്നുവര്‍ഷത്തെ ഫുള്‍ വാറന്റിയും റോഡ്സൈഡ് അസിസ്റ്റന്‍സും ലഭിക്കും. വാറന്റി മൂന്നില്‍ നിന്നും അഞ്ചുവര്‍ഷം വരെ കൂട്ടാനും സാധിക്കും. 100 ഗ്രാം വരെ സ്വര്‍ണനാണയം ലഭിക്കാന്‍ നറുക്കെടുപ്പുമുണ്ട്.

എക്സ്ചേഞ്ച് ബോണസുമായി മഹീന്ദ്ര

വിവിധ മോഡലുകള്‍ക്ക് 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഗ്ദാനം. ഈ ആനുകൂല്യങ്ങളില്‍ വിലക്കിഴിവും എക്സ്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ബോണസും അടങ്ങും.

ഫോര്‍ഡിന്റെ വക സൗജന്യ സിങ്കപ്പൂര്‍ ട്രിപ്പ്

ഉറപ്പായ സമ്മാനവും ലക്കി ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരമോ 10,000 രൂപയുടെ വിലക്കിഴവോ ആണ് ഫോര്‍ഡിന്റെ വാഗ്ദാനം. ലക്കി ഡ്രോയിലൂടെ സൗജന്യ സിങ്കപ്പൂര്‍ യാത്ര, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയവയും സ്വന്തമാക്കാം.

ഫോക്‌സ് വാഗണും സിങ്കപ്പൂരിലെത്തിക്കും

ഉപഭോക്താക്കളെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറിലൂടെ സിങ്കപ്പൂരിലെത്തിക്കാനാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കാളായ ഫോക്‌സ് വാഗന്റെയും വാഗ്ദാനം. കൂടാതെ സ്വര്‍ണനാണയം, ഐ-പാഡ്, ഐ-ഫോണ്‍ എന്നിവയും ലഭിക്കും.

ഓഡിയുടെ വക കുറഞ്ഞ പലിശ

കുറഞ്ഞ പലിശനിരക്കില്‍ ഫിനാന്‍സ് , ഒരുവര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ്, അഞ്ചുവര്‍ഷം വരെ സൗജന്യ സര്‍വീസും മെയിന്റനന്‍സും രണ്ടുവര്‍ഷത്തെ വാറന്റി അഞ്ചുവര്‍ഷം വരെ നീട്ടാനുള്ള സൗകര്യം തുടങ്ങിയ ഓഫറുകളാണ് ഓഡിയുടെ വാഗ്ദാനം.

റെനോയുടെ സൗജന്യങ്ങള്‍

നാല് വര്‍ഷം, അല്ലെങ്കില്‍ ആദ്യ 40,000 കിലോമീറ്റര്‍ സൗജന്യസര്‍വീസ്, നാലുവര്‍ഷം വാറന്റി, നാലുവര്‍ഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ്, കൂടാതെ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഓണം ഓഫര്‍.

ബെന്‍സിനുമുണ്ട് ഓണം ഓഫറുകള്‍

തിരഞ്ഞെടുത്ത മോഡലുകള്‍ക്കായി കീ ടു കീ, സീറോ ഡൗണ്‍ പേമെന്റ്, സെലിബ്രേഷന്‍ 25 എന്നിങ്ങനെ മൂന്ന് ഓഫറുകളാണ് മെഴ്‌സിഡസ് ബെന്‍സിന്. ഓണ്‍റോഡ് വിലയുടെ 25 ശതമാനം മാത്രം ആദ്യം അടച്ച് വാഹനം സ്വന്തമാക്കുന്ന സ്‌കീമാണ് സെലിബ്രേഷന്‍ 25. പുതിയ മോഡലുകള്‍ 18 മാസം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മാറ്റി വാങ്ങാനുള്ള ഓഫറാണ് കീ ടു കീ.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്