എ ടി എമ്മുകളുടെ എണ്ണം കുറയുന്നു, ചെലവ് കൂട്ടുന്നുവെന്ന് ബാങ്കുകൾ

പ്രവർത്തന ചെലവ് കുത്തനെ ഉയരുന്നതുമൂലം അടച്ചു പൂട്ടുന്ന എ ടി എമ്മുകളുടെ എണ്ണത്തിൽ വർധന. ഇടപാടുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തിൽ എല്ലാവർഷവും കുറവു വരുന്നുണ്ടെന്നാണ് റിസർവ് ബാങ്ക് ഈയിടെ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 മാർച്ചിൽ 207,052 എടിഎമ്മുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം മാർച്ചിൽ ഇവയുടെ എണ്ണം 202,196 ആയി. നാലായിരത്തിലധികം എടിഎമ്മുകളാണ് ഒരു വർഷത്തിനിടയിൽ അപ്രത്യക്ഷമായത്.

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും കുറവ് എടിഎമ്മുകൾ ഉള്ളത് ഇന്ത്യയിലാണ്. 100,000 പേർക്ക് ഒരു എടിഎം വീതമാണ് ഇന്ത്യയിലുള്ളതെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ചൂണ്ടിക്കാണിക്കുന്നു. അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. സുരക്ഷ ഉറപ്പാക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം സോഫ്റ്റ്‌വെയറും മറ്റ് ഉപകരണങ്ങളും അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ചെലവ് വളരെക്കൂടുതലാണ്.

എടിഎം നടത്തിപ്പിനായി ഓപ്പറേറ്റർമാർ ഇന്റർ ചേഞ്ച് ഫീ എന്ന പേരിൽ 15 രൂപയാണ് ബാങ്കുകളിൽ നിന്നും ഈടാക്കുന്നത്. എടിഎം നടത്തിപ്പിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ പരിമിതമാണെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇത് കൂട്ടണമെങ്കിൽ ഇൻഡസ്ട്രി കമ്മിറ്റിയുടെ അനുമതി വേണം.

മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് വ്യാപകമാകുന്നതോടെ നോട്ട് ഉപയോഗം കുറയുമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മൊബൈൽ ബാങ്കിങ് ഇടപാടുകളിൽ ഉണ്ടായ വർധന 65 മടങ്ങാണ്. 1987ൽ എച്ച്എസ്ബിസിയാണ് ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ മുംബൈയിൽ സ്ഥാപിച്ചത്. 1997 ആയപ്പോഴേയ്ക്കും ഇതിന്റെ എണ്ണം 1500 ആയി ഉയർന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്