തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി കൂട്ടില്ല; വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി കേന്ദ്രത്തിന്റെ തീരുമാനം

തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ടെക്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ ഉയർന്ന നികുതി നിരക്കിൽ പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും നിരക്ക് വർദ്ധന നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചത്. ടെക്‌സ്‌റ്റൈൽസിന്റെ ജിഎസ്ടി നിരക്ക് നിലവിൽ ഉള്ള അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിരുന്നു.

ധനമന്ത്രി നിർമ്മല സീതാരാമൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചർച്ചയായത്. ഒരു ലക്ഷത്തോളം ടെക്‌സ്‌റ്റൈൽ യൂണിറ്റുകൾ അടച്ചുപൂട്ടാനും 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാക്കുമെന്ന് പറഞ്ഞ പശ്ചിമ ബംഗാളിലെ മുൻ ധനമന്ത്രി അമിത് മിത്ര, ടെക്‌സ്‌റ്റൈൽ വർധന പിൻവലിക്കാൻ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അസംഘടിത മേഖലയ്ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) ഉണ്ടാകുന്ന അധിക ചെലവും, പാവപ്പെട്ടവന്റെ വസ്ത്രങ്ങൾ വില കൂടുന്നതും ചൂണ്ടിക്കാട്ടി നികുതി അഞ്ച് ശതമാനത്തിൽ നിന്ന് വർധിപ്പിക്കുന്നതിനെ വ്യവസായ സ്ഥാപനങ്ങളും എതിർത്തിരുന്നു.

ജിഎസ്ടി കൗൺസിലിന്റെ ശിപാർശ പ്രകാരം, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുമെന്ന് ഈ വർഷം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പ്രഖ്യാപിച്ചിരുന്നു.

ജിഎസ്ടി കൗൺസിലിന്റെ 46-ാമത് യോഗം ഇന്ന് ഡൽഹിയിൽ നടക്കുകയാണ്, യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിലെ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷൻറാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2022 ഫെബ്രുവരി 1 ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന 2022-23 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

Latest Stories

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം