ജി.എസ്.ടിക്ക് പുതിയ റിട്ടേൺ സമ്പ്രദായം വരുന്നു

ചരക്ക് സേവന നികുതിക്കു (ജിഎസ്ടി) നവീകരിച്ച റിട്ടേണ്‍ സമ്പ്രദായം ജൂലൈയില്‍ നിലവില്‍ വരും. പുതിയ പരിഷ്കരണ നടപടികള്‍ നേരത്തെ പൂര്‍ത്തായായിരുന്നെങ്കിലും നടപ്പാക്കുന്നതിനുള്ള
തീരുമാനം രണ്ടു തവണ മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഇത് നടപ്പാക്കിയേക്കും.

പരിഷ്കരിച്ച ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം നടപ്പാക്കുന്നത് പാളിയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന തോന്നലാണ് പുതിയ സംവിധാനം നീട്ടിവെയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പുതിയ റിട്ടേണ്‍ സമര്‍പ്പണത്തില്‍ ചെറുകിട നികുതിദായകര്‍ ഒഴികെ എല്ലാവരും മാസം തോറും റിട്ടേണ്‍ ഫയല്‍ ചെയ്യണം. നില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യവസ്ഥയിലും മാറ്റം വന്നിട്ടുണ്ട്.

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, വില്‍പ്പനയും ഔട്ട്പുട്ട് ടാക്സ് ബാധ്യതകളുളളവരും ഇത്തരം ബാധ്യതകള്‍ ഇല്ലാത്തവരും ഓരോ മൂന്ന് മാസം കൂടുമ്പോഴും നില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. അഞ്ച് കോടി വരെ വാര്‍ഷിക വരുമാനമുളളവരും പ്രതിമാസ ഇടപാടുകള്‍ അടക്കം കാട്ടി മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ നല്‍കണം. നിലവില്‍ പുതിയ സംവിധാനത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന പുതിയ രീതി നടപ്പാക്കാന്‍ ജൂലൈയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്