കളി അമേരിക്കയോട് വേണ്ട, വ്യാപാര യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് ട്രംപ്, സാമ്പത്തിക ലോകത്ത് ആശങ്ക

മറ്റു രാജ്യങ്ങളുമായുള്ള തന്റെ വ്യാപാര യുദ്ധങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാന്ദ്യം നേരിടുന്ന ലോക സാമ്പത്തിക രംഗം ഇത് കൂടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 1100 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഉയർത്തുമെന്നതാണ് ട്രംപിന്റെ പുതിയ ഭീഷണി. ഹെലികോപ്റ്റർ മുതൽ ചീസ് വരെയുള്ള ഉത്പന്നങ്ങൾക്ക് തീരുവ കൂട്ടാനാണ് അമേരിക്കയുടെ പുതിയ നീക്കം.

അമേരിക്കയുമായുള്ള വ്യാപാരത്തിൽ യൂറോപ്യൻ യൂണിയൻ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഉടനടി അവസാനിപ്പിച്ചേ പറ്റൂ – ട്രംപ് പറഞ്ഞു. ജപ്പാൻ , ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും അമേരിക്ക കടുത്ത നിലപാട് തുടരുകയാണ്. ഇന്ത്യക്കെതിരെയും പല ഉത്പന്നങ്ങളുടെ കാര്യത്തിലും യു. എസ് തീരുവ ഉയർത്തിയിട്ടുണ്ട്. ഇന്ത്യ തിരിച്ചും ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ട്. ചൈനയും അമേരിക്കയുമായി സംഭാഷണം തുടരുമ്പോൾ ജപ്പാൻ സംഘം ചർച്ചകൾക്കായി അടുത്ത ആഴ്ച വാഷിംഗ്ടണിലെത്തുന്നുണ്ട്. കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ വ്യാപാര യുദ്ധ ഭീഷണിയുടെ നിഴലിലാണ്. ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു പ്രധാന കാരണവും ഇതാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍