'വിഴിഞ്ഞം തുറമുഖം അടക്കം സംരംഭങ്ങള്‍ കേരളത്തെ സംരഭകരുടെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കുന്നു'; മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയില്‍ കാര്യമായ മാറ്റമെന്ന് മന്ത്രി ജി ആര്‍ അനില്‍

വ്യവസായ സൗഹൃദ കേരളം എന്ന അംഗീകാരത്തിനൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടക്കം സംരംഭങ്ങളുടെ വരവും കേരളത്തെ സംരംഭകരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇൻഡോ കോൺട്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രെണർഷിപ്പ് കൗൺസിലിന്റെ ബിസിനസ്‌ ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്ര.

രാജ്യപുരോഗതിക്ക് വ്യവസായ സംരംഭകരുടെ പങ്ക് വളരെ വലുതാണെന്നും അവരുടെ പ്രയത്നം പ്രശംസനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ഡോ. ശശി തരൂർ എം പി പറഞ്ഞു.നമ്മുടെ ചെറുപ്പക്കാർ തൊഴിൽ അന്വേഷകരല്ല മറിച്ച് തൊഴിൽ ദാതാക്കൾ ആണ് ആകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ വ്യവസായാക വികസനത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുരിയൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സംരംഭകരെ ചടങ്ങിൽ ആദരിച്ചു. മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സുസ്ഥിരത മികവിന് നിയാസ് പി വി, സിഇഒ, ഫാബ്കോ ബയോ സൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ്, മികച്ച ബ്രാൻഡായി ശശി കുമാർ മേനോൻ, സിഇഒ, മുരള്യ ഡയറി പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, മികച്ച കയറ്റുമതി പുരസ്‌കാരം എസ് സുരേഷ് കുമാർ, മാനേജിംഗ് ഡയറക്ടർ, ന്യൂമിനസ് ഇംപെക്സ് (ഐ) പ്രൈവറ്റ് ലിമിറ്റഡ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആർ ബാലചന്ദ്രൻ, ചെയർമാൻ, ബ്യുമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ, ഗൾഫ് രാജ്യങ്ങളിൽ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരം ചന്ദ്രഹാസൻ ടി മേനോൻ സഹം ആയുർവേദിക് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് സെന്റർ, മികച്ച ബ്രാൻഡിംഗ് സൊല്യൂഷൻസ് മികവിന് മുജീബ് ഷംസുദീൻ, മാനേജിംഗ് ഡയറക്ടർ, ആക്സോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, മികച്ച എൻ‌ബി‌എഫ്‌സി പുരസ്‌കാരം പി ഇ മത്തായി, സിഇഒ, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്, ആയുർവേദ പുരസ്‌കാരം വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്, കോർപ്പറേറ്റ് അഡ്വൈസറി സേവനങ്ങളിലെ മികവിന് സതീഷ് വി, ചെയർമാൻ, ബ്രയിൻസ് ടീം അഡ്വൈസേഴ്സ്, മികച്ച ഹോസ്പിറ്റൽ ഡോ. സന്ധ്യ കെ.എസ്, സിഇഒ, എസ് കെ ഹോസ്പിറ്റൽ, മികച്ച വിദേശ കൺസൾട്ടൻ്റ് ലിജു മേരി ജേക്കബ്, ഡയറക്ടർ, എസിഇടി മൈഗ്രേഷൻസ് എന്നിവർക്ക് പുരസ്‌കാരങ്ങൾ മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആർ കെ നായർ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എൻടിപിസി.

ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രൊഫഷണലുകളെ ഡോ. ശശി തരൂർ എം പി അവാർഡ് നൽകി ആദരിച്ചു. തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി പ്രസിഡന്റ്‌ എസ് എൻ രഘുചന്ദ്രൻ നായർ , മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്ണൻ, ഐസ്റ്റെപ് കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയ് കുമാർ, ഡയറക്ടർ കെ രവീന്ദ്രൻ, സെക്രട്ടറി ജനറൽ യൂ എസ് കുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ