'കരുതലാണ് ഇപ്പോള്‍ ആവശ്യം'; ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക വയനാടിനായി നല്‍കി കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം കല്‍പ്പറ്റയില്‍ തുറക്കുന്നു

ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമായി മാറ്റിവെച്ച തുക മുഴുവന്‍ പ്രളയ സഹായത്തിനായി നല്‍കി ചടങ്ങുകള്‍ ഇല്ലാതെ കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം കല്‍പ്പറ്റയില്‍ തുറക്കുന്നു. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക വയനാടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം.

“ആഘോഷങ്ങള്‍ അല്ല കരുതലാണ് ഇപ്പോള്‍ വേണ്ടത്. കേരളം പൂര്‍വ്വസ്ഥിതിയില്‍ ആകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞാനും കല്‍പ്പറ്റയില്‍ ഉണ്ടാകും.” എന്ന ആമുഖത്തോടെയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആഗസ്റ്റ് 17 ന് ഔപചാരിക ഉദ്ഘാടന ചടങ്ങുള്‍ ഇല്ലാതെയാകും കല്യാണ്‍ സില്‍ക്‌സിന്റെ 29-ാമത് ഷോറൂം കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

കേരളം പ്രളയത്തെ അതിജീവിച്ച് സമാധനത്തിലേക്കും സന്തോഷത്തിലേക്കും മടങ്ങിയെത്തുമ്പോള്‍ അവരോടൊപ്പം സന്തോഷിക്കാന്‍ പൃഥ്വിരാജ് കല്‍പ്പറ്റയിലെ ഷോറും സന്ദര്‍ശിക്കുമെന്നും കല്യാണ്‍ സില്‍ക്‌സ് കുറിപ്പില്‍ പറയുന്നു. കല്യാണിന്‍റെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റുമായി പോസ്റ്റില്‍ എത്തുന്നത്.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര