കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചു; പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവ്

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഉത്സവകാലത്തിനായി മെഗാ ഓഫറുകള്‍ അവതരിപ്പിക്കുന്നു. 35 ദിവസം നീണ്ടു നില്‍ക്കുന്ന ദീപാവലി ഓഫറുകള്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളില്‍നിന്നും നവംബര്‍ 15 വരെ സ്വന്തമാക്കാം. ഈ സീസണില്‍ ഏത് ഷോറുമൂകളില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോഴും ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ സ്വന്തമാക്കാം.

ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നുള്ള എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയില്‍ 25 ശതമാനം വരെയും ഇളവ് ലഭിക്കും. കൂടാതെ ആഭരണങ്ങളിലെ കല്ലുകളുടെ മൂല്യത്തിന്റെ 25 ശതമാനവും ഇളവ് നല്കും. കല്ലുകള്‍ക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപയുടെയെങ്കിലും മൂല്യമുള്ള പര്‍ച്ചേയ്‌സുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളില്‍നിന്നും ആകര്‍ഷകമായ ഈ ഓഫറുകള്‍ സ്വന്തമാക്കാം. ഓഫറിന്റെ കാലാവധി നവംബര്‍ 15 വരെയാണ്.

ഇതിന് പുറമേ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂമുകളില്‍ ‘സ്പിന്‍ ദ വീല്‍’ മത്സരം സംഘടിപ്പിക്കുന്നുണ്ട്. വിജയികളാകുന്നവര്‍ക്ക് വെള്ളി നാണയങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെയുള്ള സമ്മാനങ്ങള്‍ ഉടന്‍തന്നെ സ്വന്തമാക്കാം. ദീപാവലി ആഘോഷങ്ങളുടെ ആവേശം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സ് താരനിബിഡമായ പ്രത്യേക കാമ്പയിനും തുടക്കമിട്ടു. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, കത്രീന കൈഫ്, നാഗാര്‍ജുന, പ്രഭു ഗണേശന്‍, ശിവ രാജ്കുമാര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം പൂജ സാവന്ത്, കിഞ്ചല്‍ രാജ്പ്രിയ, റിതാഭാരി ചക്രവര്‍ത്തി, റെജീന കസാന്ദ്ര തുടങ്ങിയ യുവതാരങ്ങളും ഒത്ത്‌ചേര്‍ന്ന് നിരവധി വ്യക്തിഗത പാരമ്പര്യങ്ങളും പ്രാദേശിക അനുഷ്ഠാനങ്ങളും ഈ കാമ്പയിനിലൂടെ അവതരിപ്പിക്കുന്നു.

നവരാത്രി, ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ധന്‍തെരാസ് എന്നിങ്ങനെ വിവിധ ഉത്സവങ്ങളുടെ ഇക്കാലം ഈ വര്‍ഷത്തെ ഏറ്റവും മംഗളകരമായ മുഹൂര്‍ത്തമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉത്സവസീസണിന്റെ തുടക്കത്തില്‍ത്തന്നെ ദീപാവലി ഓഫറുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്. ഉപയോക്താക്കള്‍ക്ക് ആഭരണപര്‍ച്ചേയ്‌സിനൊപ്പം ഉടനടി നേട്ടങ്ങള്‍ കൊയ്യാനുള്ള അവസരവും സേവനത്തിന്റെ പിന്തുണയുള്ള ഷോപ്പിംഗ് അനുഭവവുമാണ് ഒരുക്കിയിരിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് തുടര്‍ച്ചയായി ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിപ്പിച്ച ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം കല്യാണ്‍ ഷോറൂമുകളില്‍ ലഭ്യമാണ്.

കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡിന്റെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Campaign Link: https://www.youtube.com/watch?v=M4f3EkceSto

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം