ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ജിയോ; ഓഹരി മൂല്യം ഇനിയും ഉയരുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ഓഹരി വിപണിയില്‍ ചരിത്ര നേട്ടം കൈവരിച്ച് റിലയന്‍സ് ഇന്റസ്ട്രീസ്. ജിയോ താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി വളര്‍ച്ച. ഇതോടെ 21 ലക്ഷം കോടിയിലെത്തി റിലയന്‍സ് ഇന്റസ്ട്രീസിന്റെ വിപണി മൂലധനം. താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഓഹരി വിപണിയിലെ കുതിപ്പ്.

നിലവില്‍ 3128 രൂപയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം. ജിയോ 12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് താരിഫുകളില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഈ വര്‍ഷം മാത്രം റിലയന്‍സ് ഓഹരികളില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ റിലയന്‍സ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.

ജിയോയുടെ വരുമാനം 18 ശതമാനവും ലാഭം 26 ശതമാനവും വര്‍ദ്ധിക്കുമെന്നും വിവിധ സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ 3128 രൂപ വിലയുള്ള ഓഹരികള്‍ 3380നും 3580നും ഇടയിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജെഫറീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, കൊടാക് സെക്യൂരിറ്റീസ് തുടങ്ങിയ സ്ഥാപനങ്ങളും ഓഹരി മൂല്യം വര്‍ദ്ധിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം പതിവായി വിലയിരുത്തുന്ന 28ഓളം സ്ഥാപനങ്ങളാണ് ഓഹരികള്‍ വാങ്ങാന്‍ അഭിപ്രായപ്പെടുന്നത്. പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ക്ക് മാത്രമാകും ഇനി 5ജി സേവനങ്ങള്‍ ലഭ്യമാകുക. നേരത്തെ തന്നെ താരിഫുകള്‍ ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ