എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

കാലിഫോര്‍ണിയയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒഴിയുന്നു. കാലിഫോര്‍ണിയ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനം. 2006ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഒഴിയാന്‍ തീരുമാനമായത്.

2022ല്‍ ആയിരുന്നു ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. തുടര്‍ന്ന് ട്വിറ്ററിനെ എക്‌സ് എന്ന് പുനഃര്‍നാമകരണം ചെയ്തിരുന്നു. കാലിഫോര്‍ണിയയില്‍ നിന്ന് എക്‌സിന്റെ ആസ്ഥാനം ടെക്‌സസിലേക്ക് മാറ്റുമെന്ന് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020ല്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയും കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സസിലേക്ക് മാറ്റിയിരുന്നു.

സ്‌പേസ് ടൂറിസം മുന്‍നിറുത്തി മസ്‌ക് ആരംഭിച്ച സ്‌പേസ് എക്‌സിന്റെ ആസ്ഥാനവും കാലിഫോര്‍ണിയയില്‍ നിന്ന് മാറ്റുമെന്ന് മസ്‌ക് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എക്‌സിന്റെ ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഇതേ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏര്യയിലെ ജീവനക്കാരെ സിലിക്കണ്‍ വാലിയിലേക്കും സാന്‍ഹൊസെയിലെ മറ്റൊരു ഓഫീസിലേക്കും മാറ്റാന്‍ തീരുമാനമായി.

അതേസമയം നേരത്തെ എക്‌സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വാടക നല്‍കിയില്ലെന്ന പേരില്‍ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ