കോവിഡ് ശമിച്ചാലും ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഏറ്റവും മോശം അവസ്ഥയിൽ

കോവിഡ് ശമിച്ചാലും ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ സാമ്പത്തികമായി ഏറ്റവും തിരിച്ചടി ഉണ്ടാവാൻ പോകുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് റിപ്പോർട്ട്, പതിറ്റാണ്ടിന്റെ മധ്യത്തോടെ ഉത്പാദനം കൊറോണ വൈറസിന് മുമ്പുള്ളതിനേക്കാൾ 12% താഴെയായിരിക്കുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറയുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൃഷ്ടിച്ച ബാലൻസ് ഷീറ്റ് സ്ട്രെസ് കൂടുതൽ വഷളാകുമെന്ന് ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോർ റിപ്പോർട്ടിൽ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 4.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് വൈറസിന് മുമ്പുള്ള 6.5 ശതമാനത്തിൽ കുറവാണ്.

“2020- ന് മുമ്പുള്ള വളർച്ചയെ പ്രതികൂല സാഹചര്യങ്ങൾ ഇതിനകം തടസ്സപ്പെടുത്തിയിട്ടുണ്ട് ഇത് കൂടുതൽ വഷളാകും. സ്ട്രെസ്സ്ഡ് കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴിൽ വിപണിയിലെ ബലഹീനത എന്നിവയാണ് കാരണം. തത്ഫലമായുണ്ടാകുന്ന ദീർഘകാല ക്ഷതം, ഒരുപക്ഷേ ആഗോളതലത്തിൽ ഏറ്റവും മോശമായവയാണ്, ഇത് ഇന്ത്യയുടെ വളർച്ച പ്രവണതയെ കോവിഡിന് മുമ്പുള്ള നിലവാരത്തിൽ നിന്ന് ഗണ്യമായി കുറയ്ക്കും,” പ്രിയങ്ക കിഷോർ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ ചുരുങ്ങുകയാണെങ്കിലും 2025 ഓടെ ഇന്ത്യയെ 2.8 ട്രില്യൺ ഡോളറിൽ നിന്നും 5 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുന്നുണ്ട്. വളർച്ചയെ സഹായിക്കുന്നതിനുള്ള ഏതാനും നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് ഈ നടപടികൾ മതിയായവയല്ല, ഇത് റിസർവ് ബാങ്കിന് അധികഭാരമാണ് നൽകുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ചരിത്രപരമായ സാങ്കേതിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പ്രവചിച്ചു. ഇതിന്റെ ഔദ്യോഗിക ഡാറ്റ നവംബർ 27 നാണ് പുറത്തിറങ്ങുക.

മോദിയുടെ പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം സാമ്പത്തിക പ്രവർത്തനങ്ങളെ തളർത്തിയതിനാൽ 2021 മാർച്ച് വരെ ജിഡിപി 10.3 ശതമാനം കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിക്കുന്നു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ സാമ്പത്തികമായ തിരിച്ചുവരവ് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയിൽ നീണ്ടുനിൽക്കുന്ന ക്ഷതവും ഉണ്ടായിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി