മഴ ചതിക്കില്ല, നോർമൽ മൺസൂൺ ലഭിക്കുമെന്ന് ഐ എം ഡി റിപ്പോർട്ട്

ഈ വർഷം ഇന്ത്യയിൽ സാധാരണ അളവിൽ മഴ ലഭ്യമാകുമെന്ന് ഇന്ത്യൻ മീറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റിന്റെ [ഐ എം ഡി ]റിപ്പോർട്ട്. മാത്രവുമല്ല, രാജ്യത്തത്തിന്റെ എല്ലാ ഭാഗത്തും ഈ രീതിയിൽ “നോർമൽ മൺസൂൺ”  ലഭ്യമാകുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. സാധാരണ ലഭ്യമാകുന്ന മഴയുടെ അളവിന്റെ 96 മുതൽ 104 ശതമാനം വരെ മഴ ലഭിക്കുന്നതിനെയാണ് നോർമൽ മൺസൂൺ എന്ന വിളിക്കുന്നത്. ഈ രീതിയിൽ ഇന്ത്യയിൽ വ്യാപകമായി മഴ ലഭിക്കുന്നതിനുള്ള സാധ്യത 39 ശതമാനമാണെന്ന് ഐ എം ഡി വിലയിരുത്തുന്നു.

മഴ 90 ശതമാനത്തിൽ താഴെയാകാൻ 17 ശതമാനം സാധ്യത മാത്രമേ ഉള്ളൂവെന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്. നേരത്തെ സ്വാകാര്യ കാലാവസ്ഥ പഠന സ്ഥാപനമായ സ്കൈമേറ്റ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം മഴ കുറായിരിക്കുമെന്നാണ് നിഗമനം. എന്നാൽ അതിശക്തമായ മഴ വ്യാപകമായി ലഭിക്കുന്നതിന് രണ്ടു ശതമാനം സാധ്യത മാത്രമേ ഐ എം ഡി പഠനം കാണുന്നുള്ളൂ.

ഐ എം ഡിയുടെ ഈ പ്രവചനം ഖരീഫ് സീസണിലെ കൃഷി പണികൾക്ക് തയാറെടുക്കുന്ന ഇന്ത്യയിലെ കാർഷിക മേഖലക്ക് പുതിയ ഉണർവ് പകർന്നിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ രീതിയിൽ മഴ ലഭിക്കുന്നതിനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കാണുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍