ICL ഫിന്‍കോര്‍പ്പ് സോണല്‍ ഓഫീസിന്റെയും അഞ്ചു പുതിയ ബ്രാഞ്ചുകളുടെയും ഉദ്ഘാടനം ന്യൂ ഡല്‍ഹിയിലെ കോണോട്ട് പ്ലേസ് ബ്രാഞ്ചില്‍ വച്ച് നടന്നു. സാമ്പത്തിക സര്‍വീസുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ദേശീയ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യാനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് സോണല്‍ ഓഫീസിന്റെയും അഞ്ചു പുതിയ ബ്രാഞ്ചുകളുടെയും ഉദ്ഘാടനം ന്യൂ ഡല്‍ഹിയില്‍ നടത്തിയത്. ഉദ്ഘാടനം നിര്‍വഹിച്ചത് ICL ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ADV. K.G. അനില്‍കുമാറാണ് (ഗുഡ്വില്‍ അംബാസഡര്‍ – LACTC, ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണര്‍, ) . ICL ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ & CEO ആയ ഉമ അനില്‍കുമാര്‍ ചടങ്ങില്‍ ഭദ്ര ദീപം കൊളുത്തി. ICL ഫിന്‍കോര്‍പ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് സ്വാഗത പ്രഭാഷണം നടത്തി. ICL ഫിന്‍കോര്‍പ്പിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടര്‍ CS ഷിന്റോ സ്റ്റാന്‍ലി ചടങ്ങിനു നന്ദി അറിയിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്കു ഉപഭോക്തൃ-കേന്ദ്രിത ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ICL ഫിന്‍കോര്‍പ്പിന്റെ ദൗത്യത്തിലേക്കുള്ള വലിയ നേട്ടമായാണ് ഈ ഉദ്ഘാടനത്തെ സ്ഥാപനം കാണുന്നത്. കോണോട്ട് പ്ലേസിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച പുതിയ സോണല്‍ ഓഫീസ് ഈ മേഖലയിലെ പ്രധാന ഓപ്പറേഷന്‍സ് ഹബ് ആയി പ്രവര്‍ത്തിക്കും. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കോണ്‍നോട്ട് പ്ലേസ്, മല്‍വിയ നഗര്‍, കരോള്‍ ബാഗ്, രാജീന്ദര്‍ നഗര്‍, രോഹിണി എന്നിവിടങ്ങളിലായി അഞ്ചു പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. ഇതിലൂടെ ഡല്‍ഹിയില്‍ മെച്ചപ്പെട്ട സേവനലഭ്യതയും വേഗത്തിലുള്ള സര്‍വീസ് ഡെലിവറിയും ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യവും ഉറപ്പാക്കുന്നു.
മുപ്പതിലധികം വര്‍ഷങ്ങളായി ഇന്ത്യന്‍ NBFC മേഖലയിലെ വിശ്വസ്തമായ പേര് എന്ന നിലയില്‍ ICL ഫിന്‍കോര്‍പ്പ് ജനങ്ങളിലേക്ക് സുരക്ഷിതവും സുതാര്യവുമായ ധനകാര്യ സേവനങ്ങള്‍ എത്തിച്ചു വരുന്നു. രാജ്യത്തുടനീളം രണ്ടായിരത്തിലധികം ജീവനക്കാര്‍, മുന്നൂറിലധികം ശാഖകള്‍, മുപ്പത്തിയഞ്ച് ലക്ഷത്തിലധികം സന്തുഷ്ട ഉപഭോക്താക്കള്‍ എന്നിവയോടൊപ്പം ICL ഫിന്‍കോര്‍പ്പ് ജൈത്രയാത്ര തുടരുകയാണ്.
ADV. K.G. അനില്‍കുമാറിന്റെയും ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പുതിയ അധ്യായം ഡല്‍ഹിയിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയും വിശ്വാസമേറിയ ധനകാര്യ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുമെന്ന് ICL ഫിന്‍കോര്‍പ്പ് ഭാരവാഹികള്‍ കരുതുന്നു.
”മുപ്പതിലധികം വര്‍ഷങ്ങളായി ICL ഫിന്‍കോര്‍പ്പ് വിശ്വസ്തത, സുതാര്യത, ഉപഭോക്തൃ-കേന്ദ്രിത സമീപനം എന്നിവയുടെ പ്രതീകമാണ്,” എന്ന് ADV. K.G. അനില്‍കുമാര്‍ ഉദ്ഘാടനശേഷം പറഞ്ഞു. ”ഈ വിപുലീകരണം, മികച്ച സേവന നിലവാരം നിലനിര്‍ത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും ലഭ്യതയും നല്‍കുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തെ കൂടുതല്‍ ശക്തമാക്കുന്നതാണ്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ അറിയാന്‍: iclfincorp.com, 011 4372 1463.