68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം; ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ഏപ്രില്‍ 25 മുതല്‍ ആരംഭിച്ചു

ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ഏപ്രില്‍ 25 മുതല്‍ ആരംഭിക്കുച്ചു. 68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം. സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നോണ്‍-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് CRISIL BBB- / STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 25, മുതല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും, ഫ്‌ലെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് മുന്നോട്ട് വെയ്ക്കുന്നത്. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യൂ 2025 മെയ് 9 വരെ ലഭ്യമാണ്. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും. ഏറ്റവും മിനിമം അപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്.

എന്‍സിഡികള്‍ 1,000 രൂപ മുഖവിലയുള്ളവയാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്. 10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യൂ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്‌സൈറ്റില്‍ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് .

ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴ്‌നാട്ടില്‍ 93 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഏറ്റെടുക്കല്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വിപണി സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഗോള്‍ഡ് ലോണ്‍, ബിസിനസ്സ് ലോണ്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍ റീട്ടെയിലിംഗ്, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ വിവിധ മേഖലകളിലും ഐസിഎല്‍ ഗ്രൂപ്പിന് ശക്തമായി സാന്നിധ്യം ഉണ്ട്.

CMD അഡ്വ. കെ. ജി. അനില്‍കുമാറിന്റെയും,Vice Chairman, Whole-time Director & CEO ശ്രീമതി ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരം പാലിക്കുകയും ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാനാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ