ഓണാഘോഷങ്ങളിലേക്ക് മലയാളി കടക്കുമ്പോള്‍ തിരുവോണത്തെ രാജകീയമായി വരവേല്‍ക്കാന്‍ ഐ സി എല്‍ ഫിന്‍കോര്‍പ്പും. പുലികള്‍ നിറയുന്ന തൃശൂര്‍ വീഥികള്‍ക്കപ്പുറം ഇരിങ്ങാലക്കുടയിലും ഇത്തവണ ഓണാഘോഷം പൊടിപൊടിയ്ക്കും. തിരുവോണം എത്തുന്നതിന് മുന്‍പ് തന്നെ പുലികളും കുമ്മാട്ടി കൂട്ടവും നഗരവീഥികളില്‍ നിറഞ്ഞാടും. ഐ സി എല്‍ ഫിന്‍കോര്‍പ് സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം പരിപാടി സെപ്തംബര്‍ 2 ന് ഇരിങ്ങാലക്കുടയില്‍ ഒരുക്കുന്നത് വമ്പന്‍ പരിപാടികളാണ്.
പുലികളി, കുമ്മാട്ടികളി, തുടങ്ങി നിരവധി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര സെപ്തംബര്‍ 2 ന് നടക്കും. സെപ്തംബര്‍ 2 ന് വൈകീട്ട് 5 മണിക്ക് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് ഠാണാവ് വഴി മുനിസിപ്പല്‍ മൈതാനിയിലാണ് ഐ സി എല്‍ ഫിന്‍കോര്‍പ് സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം പരിപാടിയുടെ ഘോഷയാത്ര അവസാനിയ്ക്കുക. തുടര്‍ന്ന് മൈതാനത്ത് സമാപന സമ്മേളനം നടക്കും. ഘോഷയാത്രയില്‍ ഫ്‌ളാഷ് മോബ് , തിരുവാതിരകളി, ഓണവുമായി ബന്ധപ്പെട്ട ഫാന്‍സി ഡ്രസ്സ് എന്നിവയില്‍ പങ്കെടുക്കാന്‍ സ്‌കൂളുകള്‍, കോളേജുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് അവസരം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപ മുതല്‍ ഉള്ള ക്യാഷ് പ്രൈസും എവര്‍ റോളിംങ്ങ് ട്രോഫിയും ഉണ്ടായിരിക്കുമെന്നും ഐസിഎല്‍ ഫിന്‍കോര്‍പ്പ് അറിയിച്ചു.
ഐ സി എല്‍ ഫിന്‍കോര്‍പ് സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം പരിപാടിയിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ റജിസ്ട്രര്‍ ചെയ്യുന്നതിനായി 85890 20658 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ഐ സി എല്‍ ഫിന്‍കോര്‍പ് അറിയിച്ചു. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരികുട്ടി ജോയ് സംഘാടക സമിതി ചെയര്‍പേഴ്‌സണും സാം എസ് മാളിയേക്കള്‍ ജനറല്‍ കണ്‍വീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഐ സി എല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍, ഹോള്‍ ടെം ഡയറക്ടര്‍ ഉമാ അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ എ ഗോപി, സോണിയ ഗിരി, കൃപേഷ് ചെമ്മണ്ട, ഷാജു പാറേക്കാടന്‍, യു പ്രദീപ് മേനോന്‍, സജു ചന്ദ്രന്‍, അബ്ദുള്‍ ഹഖ് മാസ്റ്റര്‍, സജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംഘാടക സമിതി രൂപീകരണത്തില്‍ മുന്നില്‍ നിന്ന് സംസാരിച്ചു.