ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

ICL ഫിന്‍കോര്‍പ്പ് ലിമിറ്റഡ് വളര്‍ച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചുകൊണ്ട് ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തു. പാട്‌നയിലെ ചിത്രഗുപ്ത നഗറിലെ കങ്കര്‍ബാഗില്‍, രാജേന്ദ്ര നഗര്‍ ടെര്‍മിനലിന് എതിര്‍വശം, ഓള്‍ഡ് ബൈപാസ് റോഡിലാണ് റീജിയണല്‍ ഓഫീസ്. രാജേന്ദ്ര നഗര്‍, മെയിന്‍പുറ, ദാനാപൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍. ഉദ്ഘാടന ചടങ്ങ് പാട്‌നയിലെ ബുദ്ധ് മാര്‍ഗിലുള്ള താജ് സിറ്റി സെന്ററില്‍ നടന്നു. മുഖ്യാതിഥിയായ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ (Micro, Small and Medium Enterprises) വകുപ്പ് മന്ത്രി ജിതന്‍ റാം മാഞ്ചി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഋതുരാജ് കുമാര്‍ എം.എല്‍.എ., ഗസ്റ്റ് ഓഫ് ഓണറായിരുന്നു.

LACTC യുടെ ഗുഡ്വില്‍ അംബാസഡറും ICL ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ICL ഫിന്‍കോര്‍പ്പിന്റെ Whole-time ഡയറക്ടറും വൈസ് ചെയര്‍മാനും CEOയുമായ  ഉമ അനില്‍കുമാര്‍ നിലവിളക്ക് കൊളുത്തി. ICL ഫിന്‍കോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് സ്വാഗതപ്രസംഗവും, ഓപ്പറേഷന്‍സ് & ഡെവലപ്‌മെന്റ് AGM  സതീശന്‍ കെ. പി. നന്ദിയും രേഖപ്പെടുത്തി.

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃകേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങള്‍ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി വ്യക്തമാക്കി. ബീഹാറില്‍ ICL ഫിന്‍കോര്‍പ്പിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി, പാട്‌നയിലെ പുതിയ റീജിയണല്‍ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ICL ഫിന്‍കോര്‍പ്പ് വ്യക്തമാക്കി.
വിശ്വസ്തമായ ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ (NBFC) ICL ഫിന്‍കോര്‍പ്പ്, 9% വാര്‍ഷിക പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ നല്‍കുന്നു.

കഴിഞ്ഞ മൂന്ന് ദശാബ്ദത്തുനുള്ളില്‍, ഇന്ത്യയുടനീളം 2000-ത്തിലധികം ജീവനക്കാരും 300-ലധികം ബ്രാഞ്ചുകളും 35 ലക്ഷത്തിലധികം ഉപഭോക്താക്കളും ഉള്‍പ്പെടുന്ന ശക്തമായ അടിത്തറ ICL ഫിന്‍കോര്‍പ്പിനുണ്ട്. വിശ്വാസം, സുതാര്യത, സേവനമികവ് എന്നീ മൂല്യങ്ങളില്‍ കമ്പനി ഉറച്ചുനില്‍ക്കുന്നു. അഡ്വ. കെ. ജി. അനില്‍കുമാറിന്റെയും ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍, പാട്‌നയിലെ ഈ വിപുലീകരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ICL ഫിന്‍കോര്‍പ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങള്‍, എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അടുത്തുള്ള ICL ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുക അല്ലെങ്കില്‍ www.iclfincorp.com എന്ന വെബ് സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യുക.
അന്വേഷണങ്ങള്‍ക്കായുള്ള ടോള്‍-ഫ്രീ നമ്പര്‍: 1800 31 333 53

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ