തിരുവമ്പാടി ക്ഷേത്രത്തില്‍ ശീതീകരിച്ചു പുതുക്കിയ നിത്യ അന്നദാന മണ്ഡപം സമര്‍പ്പിച്ചു ഐ സി എല്‍ ഫിന്‍കോര്‍പ്പ്

തിരുവമ്പാടി ക്ഷേത്രത്തില്‍ ശീതീകരിച്ചു പുതുക്കി നിര്‍മ്മിച്ച നിത്യ അന്നദാന മണ്ഡപം സമര്‍പ്പിച്ചു. ഐ സി എല്‍ ഫിന്‍കോര്‍പ്പ് സി എം ഡി അഡ്വ. അനില്‍കുമാര്‍, വൈസ് ചെയര്‍മാന്‍ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതുക്കി നിര്‍മ്മിച്ച നിത്യ അന്നദാന മണ്ഡപം ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. വ്യാഴാഴ്ച കാലത്ത് 10 മണിക്ക് നടന്ന ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ പ്രസാദ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ്, കല്യാണ്‍ സില്‍ക്സ് സി എം ഡി പട്ടാഭിരാമന്‍, പത്മശ്രീ ഐ എം വിജയന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാല്‍, തിരുവമ്പാടി ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. രേഷ്മ മേനോന്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണല്‍ പി ആര്‍ എം രവി, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, ദേവസ്വം പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനീഷിനെ ഐസിഎല്‍ ഫിന്‍കോര്‍പ് സി എം ഡി കെ ജി അനില്‍കുമാര്‍ ചടങ്ങില്‍ വച്ച് ആദരിച്ചു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ