ട്രംപിന്റെ വ്യാപാരയുദ്ധം, താരിഫ് പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് പദ്ധതികള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ധന് തുടരുകയാണ്. അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10% അടിസ്ഥാന താരിഫ് ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ ഏറ്റവും വലിയ ചില വ്യാപാര പങ്കാളികള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്നുമാണ് യുഎസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞത്. കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തിന് ഇതോടെ തുടക്കമായി.

താരിഫ് പദ്ധതികള്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുകയാണ്. 2025ല്‍ ഇതുവരെ സ്വര്‍ണ്ണം 500 ഡോളറിലധികം ഉയര്‍ന്നുവെന്നാണ് കണക്ക്. ചൊവ്വാഴ്ച 3,148.88 ഡോളര്‍ എന്ന റെക്കോര്‍ഡ് വില ഉയരത്തിലേക്കും സ്വര്‍ണമെത്തി. ട്രംപ് വ്യാപാര യുദ്ധം കനപ്പിച്ച് റെസിപ്രോകല്‍ താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം വര്‍ധിച്ചതോടെ ബുധനാഴ്ച സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തി.

EDT (2053 GMT) വൈകുന്നേരം 04:53 ന് സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.6% ഉയര്‍ന്ന് 3,129.46 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.6% ഉയര്‍ന്ന് 3,166.20 ഡോളറില്‍ ക്ലോസ് ചെയ്തു. ‘പരസ്പര താരിഫുകള്‍ പ്രതീക്ഷിച്ചതിലും വളരെ ആക്രമണാത്മകമാണ്, ഇത് ആസ്തി വിപണിയിലെ വില്‍പ്പനയ്ക്കും ഡോളര്‍ കുറയുന്നതിനും കാരണമാകും,’എന്നാണ് സ്വതന്ത്ര ലോഹ വ്യാപാരിയായ തായ് വോങ് പറഞ്ഞത്.

ഹ്രസ്യകാല നിക്ഷേപമെന്ന നിലയിലും സ്വര്‍ണ്ണത്തിന്റെ സാധ്യതകള്‍ ഇപ്പോള്‍ മികച്ചതാണെന്നും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളും കൂടാതെ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതായിരിക്കാമെന്ന ബോധ്യവും ഹ്രസ്വകാലത്തേക്ക് വിപണികളെ വളരെയധികം അസ്ഥിരമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10% അടിസ്ഥാന താരിഫ് ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ചിലതിന് ഉയര്‍ന്ന തീരുവ ചുമത്തുമെന്നും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുമെന്നും ഇന്നലത്തെ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടെ വ്യക്തമാണ്.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവകള്‍ക്കുള്ള പ്രതികരണമായി ചൈനയ്ക്ക് 34% ഉം യൂറോപ്യന്‍ യൂണിയന് 20% ഉം ഉള്‍പ്പെടെ പരസ്പര താരിഫുകള്‍ പട്ടികപ്പെടുത്തിയ ഒരു പോസ്റ്ററും ട്രംപ് പ്രദര്‍ശിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് പലപ്പോഴും മൂല്യത്തിന്റെ സുരക്ഷിത സംഭരണിയായി ഉപയോഗിക്കുന്ന സ്വര്‍ണ്ണം, 2025 ല്‍ ഇതുവരെ 500 ഡോളറിലധികം വര്‍ധികം വില വര്‍ധിച്ചതാണ്. ചൊവ്വാഴ്ച 3,148.88 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയത്തിലുമെത്തി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി