സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വില, പവൻ നിരക്ക് 25,680 രൂപ

രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് കേരള വിപണിയിൽ രേഖപ്പെടുത്തിയത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണവില കുതിച്ചുകയറിയത്. ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

യുഎസ് – ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ ഇടയാക്കിയത്.

ഇന്നലെ ഗ്രാമിന് 3175 രൂപയായിരുന്നു സ്വര്‍ണ നിരക്ക്. പവന് 25400 രൂപയും. ജൂണ്‍ 21 നാണ് ഇതിന് മുമ്പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3180 രൂപയും പവന് 25440 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 14.20 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര